pulimoottil

അമേരിക്കയെ പുറത്താക്കിയതിനു പിന്നാലെ ബല്‍ജിയം താരം റൊമേലു ലുകാകുവിന്റെ ‘ട്രംപ് ഡാന്‍സ്’ വൈറലായി

അമേരിക്കയെ പുറത്താക്കിയതിനു പിന്നാലെ ബല്‍ജിയം താരം റൊമേലു ലുകാകുവിന്റെ ‘ട്രംപ് ഡാന്‍സ്’ വൈറലായി

വാഷിംഗടണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കയെ പരാജയപ്പെടുതതിയതിനു പിന്നാലെ ബെല്‍ജിയം താരം റൊമേലു ലുകാകുവിന്റെ ട്രംപ് ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെയാണ് ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുകാകു ‘ഡൊണാള്‍ഡ് ട്രംപ് ഡാന്‍സ്’ നടത്തി വൈറലായത്.

കഴിഞ്ഞ കളിയില്‍ എതിര്‍ താരത്തെ ഫൗള്‍ ചെയ്ത് ചുവപ്പ് കാര്‍ഡ് ലഭിച്ച അമേരിക്കയുടെ സ്ട്രൈക്കര്‍ ഫോളറിന്‍ ബാലോഗന്റെ ശിക്ഷ ഇളവു ചെയ്തു ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നെങ്കിലും, ബെല്‍ജിയത്തിന് മുന്നില്‍ അമേരിക്കക്ക് പിടിച്ചുനില്‍ക്കാനായില്ല. 4-1ന്റെ കനത്ത തോല്‍വിയോടെ അമേരിക്ക ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.

മത്സരത്തിന് മുന്നോടിയായി ബാലോഗണിന്റെ വിലക്ക് ഫിഫ പിന്‍വലിച്ച തീരുമാനം വലിയ വിവാദമായിരുന്നു. മുന്‍ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് ഒരു മത്സര വിലക്ക് ലഭിച്ചിരുന്നെങ്കിലും, ഫിഫ പിന്നീട് ശിക്ഷയുടെ നടപ്പാക്കല്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി മരവിപ്പിക്കുകയും ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

ഈ തീരുമാനത്തില്‍ പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയായിരുന്നു ഫിഫയുടെ നിലപാട് മാറ്റം.

മത്സരത്തിനിടെ ലുകാകു നടത്തിയ ട്രംപിന്റെ പ്രത്യേക നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ആഘോഷം ട്രംപിനെ പരിഹസിക്കുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിലയിരുത്തപ്പെട്ടത്.
അമേരിക്കയുടെ പുറത്താകല്‍ ഉറപ്പായതോടെ സമൂഹമാധ്യമങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള നിരവധി റീലുകള്‍ പ്രചരിച്ചു. എന്നാല്‍ അവയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് ലുകാകുവിന്റെ ‘ട്രംപ് ഡാന്‍സ്’ തന്നെയായിരുന്നു.

Following the elimination of the USA, Belgium star Romelu Lukaku’s ‘Trump dance’ went viral.

Share Email
LATEST excelnclexrn
Top