ടെഹ്‌റാന്‍: ‘ഗെറ്റ് റെഡി ഫോര്‍ സഡണ്‍ ഡെത്ത്’ …. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നേരെ ഭീഷണിയുമായി ഇറങ്ങിയ ഇറാന്‍ പത്രത്തിലെ തലക്കെട്ടാണിത്. ഇരുവരും അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്നു പത്രത്തില# വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കയാണ്.
ട്രംപിനും നെതന്യാഹുവിനും നേരെ പെട്ടെന്നുള്ള മരണം പ്രവചിച്ചും മുന്നറിയിപ്പ് നല്‍കിയും ഇറാന്‍ മാധ്യമമായ ‘ഹംഷഹ്രി’യില്‍ വന്ന റിപ്പോര്‍ട്ട് ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
‘ഗെറ്റ് റെഡി ഫോര്‍ സഡന്‍ ഡെത്ത്’ എന്ന തലക്കെട്ടോടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ട്രംപിന് ഒപ്പം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നില്‍ക്കുന്നതായും കാണാം.
‘Get ready for sudden death’ — Iranian media issues threat to Trump and Netanyahu.
















