pulimoottil

ലഹരി ഉപയോഗം ചോദ്യം ചെയ്തതിനു മുത്തശ്ശിയെ കൊച്ചുമകന്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

ലഹരി ഉപയോഗം ചോദ്യം ചെയ്തതിനു മുത്തശ്ശിയെ കൊച്ചുമകന്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

ബംഗളൂരു: ലഹരി ഉപയോഗം ചോദ്യം ചെയ്തതിനു മുത്തശ്ശിയെ കൊച്ചുമകന്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയിലാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. കിഷോറെന്ന യുവാവാണ് തന്റെ മുത്തശ്ശിയായ ശുശീലയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്്. ബുധനാഴ്ച്ച വൈകുന്നേരം കിഷോര്‍ വീട്ടില്‍വെച്ച് കഞ്ചാവ്  ഉപയോഗിച്ചിരുന്നു. ഇത് എതിര്‍ത്ത ശുശീല ലഹരി ഉപയോഗം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.


ഇതില്‍ പ്രകോപിതനായ കിഷോര്‍ മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തു കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് നടത്തിയ വ്യാപക തിരച്ചിലില്‍ ഷിമോഗയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും പ്രതിയെ പിടികൂടാന്‍ ശ്രമിച്ചത്.പ്രതി ഒളിച്ചിരുന്ന കെട്ടിടം  പൊലീസ് കെട്ടിടം വളഞ്ഞപ്പോള്‍ കിഷോര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് വെടിവെച്ച പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂട്ടാക്കാതെ അക്രമത്തിനു മുതിര്‍ന്നതോടെ, പ്രതിയുടെ വലത്തേ കാല്‍മുട്ടിന് താഴെ പൊലീസ് വെടിവെച്ചു വീഴ്ത്തി സാഹസികമായി കസ്റ്റഡിയി ലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ലഹരിക്ക് അടിമയായ കിഷോര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുശീലാമ്മ തന്നെ കിഷോറിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കിഷോര്‍ സൃഷ്ടിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി

A grandson bludgeoned his grandmother to death with a stone after she questioned his drug use.

Share Email
Top