ലണ്ടണ്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ ഉഷ്ണ തരംഗത്തില്‍ കഴിഞ്ഞ മാസങ്ങളിലായി 2,700 ലധികം പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ അനുഭവപ്പെട്ട അതിശക്തമായ ചൂടാണ് വലിയ തോതിലുള്ള ഈ മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (ഘടഒഠങ), ഇംപീരിയല്‍ കോളേജ് ലണ്ടന്‍, യുകെ മെറ്റ് ഓഫീസ് എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തല്‍.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്നത് അതിശക്തമായ ചൂടാണ്. മേയ് 21 മുതല്‍ 29 വരെ ഇംഗ്ലണ്ടിലും വെയില്‍സിലും അനുഭവപ്പെട്ട ഉഷ്ണതരംഗം മൂലം ഏകദേശം 550 മരണങ്ങള്‍ക്ക് കാരണമായതായി പഠനം വ്യക്തമാക്കുന്നു.ജൂണ്‍ 18 മുതല്‍ 28 വരെ നീണ്ടുനിന്ന രണ്ടാമത്തെ ഉഷ്ണതരംഗം ഏകദേശം 2,200 മരണങ്ങള്‍ക്ക് ഇടയാക്കിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ഈ രണ്ട് ഉഷ്ണതരംഗങ്ങളിലും താപനില റെക്കോര്‍ഡുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ചൂട് മൂലമുള്ള ഏറ്റവും കൂടുതല്‍ മരണങ്ങള്‍ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 549 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
.ലണ്ടനില്‍ 453 പേരും വെസ്റ്റ് മിഡ്ലാന്‍ഡ്‌സില്‍ 368 പേരും ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചതായി ഗവേഷകര്‍ പറഞ്ഞു.അതിശക്തമായ ചൂട് പതിവില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇത്തരം സാഹചര്യങ്ങളോട് കൂടുതല്‍ ദുര്‍ബലരായിരിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.യുകെയില്‍ ഒരു പ്രദേശത്ത് തുടര്‍ച്ചയായി മൂന്ന് ദിവസമോ അതിലധികമോ പരമാവധി താപനില നിശ്ചിത പരിധി കടന്നാല്‍ അതിനെ ഹീറ്റ് വേവായി കണക്കാക്കുന്നു. യുകെയിലെ വിവിധ കൗണ്ടികളില്‍ ഈ പരിധി 77 മുതല്‍ 82 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയാണ്.അതേസമയം, അമേരിക്കയിലെ പല പ്രദേശങ്ങളിലും തുടര്‍ച്ചയായി മൂന്ന് ദിവസം 90 ഡിഗ്രി ഫാരന്‍ഹീറ്റോ അതിലധികമോ താപനില രേഖപ്പെടുത്തിയാലാണ് സാധാരണയായി ഹീറ്റ് വേവായി കണക്കാക്കുന്നത്.
പകല്‍ സമയത്തെ ഉയര്‍ന്ന താപനില മാത്രമല്ല, രാത്രിയിലും ചൂട് കുറയാത്തതും വലിയ വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.രാത്രിയില്‍ ആവശ്യത്തിന് തണുപ്പ് ലഭിക്കാത്തതിനാല്‍ പകല്‍ സമയത്തെ ചൂട് മൂലമുണ്ടാകുന്ന ശാരീരിക സമ്മര്‍ദത്തില്‍ നിന്ന് ശരീരത്തിന് വീണ്ടെടുക്കാന്‍ കഴിയാതെ വരികയാണ്. ഇതാണ് ഉഷ്ണതരംഗങ്ങളെ കൂടുതല്‍ അപകടകരമാക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.പശ്ചിമ യൂറോപ്പ്, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കോപ്പര്‍ണിക്കസ് അറിയിച്ചു.
ഫ്രാന്‍സില്‍ ജൂണ്‍ 24-ന് രാജ്യത്തിന്റെ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസായി (ഏകദേശം 86 ഡിഗ്രി ഫാരന്‍ഹീറ്റ്) ഉയര്‍ന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദേശീയ ശരാശരി താപനിലയാണിത്.. മാഡ്രിഡ്, റോം തുടങ്ങിയ നഗരങ്ങളും അതിശക്തമായ ചൂടിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Heatwave: Over 2,700 deaths reported across England and Wales.
















