ടെല്‍ അവീവ്: ഇസ്രായേലിനു അമേരിക്ക മാത്രമല്ല സുഹൃത്തുക്കളെന്നും വേറയെും സുഹൃത്തുക്കളുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷി യുഎസ് മാത്രമാണെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.
ഇന്ത്യയില്‍ നിന്നുള്‍പ്പെടെ തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി. അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ താന്‍ ബഹുമാനിക്കുന്നു. വാന്‍സുമായി വളരെ നല്ലൊരു ബന്ധമാണുള്ളത്, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹം പറയുന്നതിനോടെല്ലാം യോജിക്കുന്നുവെന്നല്ല. 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നിന്നും വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇതേ രീതിയില്‍ മറ്റു പലരാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാറുണ്ടെന്നും നെതന്യാഹുകൂട്ടിച്ചേര്‍ത്തു.
Israel has friends beyond just the US; Netanyahu responds to Vance.
















