ടെഹ്‌റാന്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അവസാനമില്ലാതെ തുടരുന്നു. ഇറാനിയന്‍ മാധ്യമങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബുഷെഹറിന് മുകളിലൂടെ പറന്ന ഒരു അമേരിക്കന്‍ എംക്യു നയണ്‍ റീപ്പര്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു. 34 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണാണ് തകര്‍ത്തതെന്നും ഇറാന്‍ അവകാശപ്പെട്ടു. ഇതിനിടെ ഹോര്‍മുസ് കടലിടുക്കിനു തെക്കുഭാഗത്ത് രണ്ട് എണ്ണ ടാങ്കറുകള്‍ ഒരു മൈന്‍ഫീല്‍ഡിലൂടെ കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചതായി ഇറാന്റെ സ്റ്റേറ്റ് ടിവിയും തസ്‌നിം വാര്‍ത്താ ഏജന്‍സിയും അവകാശപ്പെട്ടു. കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസ് താവളങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ടതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു.
അമേരിക്കന്‍ ആക്രമണം മൂലം ഹോര്‍മുസ് കടലിടുക്ക് നിലവില്‍ ‘അങ്ങേയറ്റം സുരക്ഷിതമല്ലാത്തസ്ഥിതിയിലാണെന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നാവികസേനയെ ഉദ്ധരിച്ച് ഇറാന്റെ സ്റ്റേറ്റ് മീഡിയയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഈ വഴിയിലൂടെ കടന്നുപോകുന്നതിനെതിരെ ഇറാനിയന്‍ നാവികസേന മുമ്പ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു,
എന്നാല്‍ രണ്ട് എണ്ണ ടാങ്കറുകളും ഇത് അവഗണിച്ചു. ഈ സംഭവം ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്ന സൂചനയും നല്കുന്നു. ഇറാനിയന്‍ നഗരങ്ങളായ യാസ്ദ്, അഹ്വാസ് എന്നിവിടങ്ങളില്‍ മിസൈല്‍ ആക്രമണം.കടലിലും ആകാശത്തും തുടര്‍ച്ചയായി നടക്കുന്ന ഈ നാശനഷ്ടങ്ങള്‍ക്കിടയില്‍, യുഎസ് വ്യോമസേന ഇറാനിലെ പ്രധാന ഭൂപ്രദേശങ്ങളില്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉച്ചത്തിലുള്ള സ്‌ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായെന്നും റിപ്പോര്‍്ട്ട് ചെയ്യുന്നു.
No end to unrest: Iran shoots down American drones; West Asia in a state of shock.
















