pulimoottil

‘മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി, സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു’: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ

‘മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി, സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു’: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം : കൊല്ലത്ത് ഒരു സ്‌കൂൾ പരിപാടിക്കിടെ തന്റെ ശരീരത്തിന്റെ ദൃശ്യങ്ങൾ മാത്രം അനുവാദമില്ലാതെ പകർത്തി ഓൺലൈൻ മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയായ തനിക്ക് പോലും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വന്നാൽ സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം നടന്നത്. തന്റെ മുഖം ഉൾപ്പെടുത്താതെ, ശരീരഭാഗങ്ങൾ മാത്രം കേന്ദ്രീകരിച്ച് ചിലർ ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. “ഇതുകണ്ട് ചിലർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും, അതിനോടകം തന്നെ മറ്റുചിലർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തിരുന്നുവെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

തന്റെ ചിത്രം പകർത്തിയത് ആരാണെന്നോ, ഏത് സ്കൂളിലാണ് സംഭവം നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഓൺലൈൻ മാധ്യമങ്ങളുടെ അതിരുകടന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്.കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ വനിതാ ശിശുക്ഷേമ വകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top