pulimoottil

വൈറ്റ് ഹൗസിന്റെ പ്രധാന പ്രവേശന കവാടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു: നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വൈറ്റ് ഹൗസിന്റെ പ്രധാന പ്രവേശന കവാടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു: നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന്റെ പ്രധാന പ്രവേശന കവാടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ട്രംപ ഭരണകൂടം വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ വടക്കുവശത്തെ പ്രവേശന കവാടത്തിലെ (നോര്‍ത്ത് പോര്‍ട്ടിക്കോ) സുരക്ഷാ സംവിധാനങ്ങളാണണ് ശക്തമാ ക്കുന്നത്.സുരക്ഷാ നവീകരണ ജോലികള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നവീകരണത്തിന്റെ കൃത്യമായ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗം വലിയ തുണ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. നിലവിലുള്ള പോര്‍ട്ടിക്കോയുടെ രൂപം തോന്നിക്കുന്ന തരത്തില്‍ തൂണുകളുടെയും അലങ്കാര വിളക്കുകളുടെയും ചിത്രങ്ങള്‍ ഈ തുണിത്തിരകളില്‍ അച്ചടിച്ചിട്ടുണ്ട്.വൈറ്റ് ഹൗസിന്റെ മുന്‍ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ പ്രധാന പ്രവേശന കവാടത്തിന് സമീപമുള്ള കല്‍ത്തൂണുകള്‍ക്ക് ചുറ്റും സ്‌കാഫോള്‍ഡിങ് സ്ഥാപിച്ചിരുന്നു.കെട്ടിടത്തിലെ കല്‍ത്തൂണുകളുടെ സാധാരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ജോലികളെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസനു മുന്നിലെ ലഫായറ്റ് പാര്‍ക്കും പെന്‍സില്‍വാനിയ അവന്യൂവിന്റെ ഭാഗവും സ്ഥിരമായി വേലികെട്ടി സംരക്ഷിക്കുന്ന പദ്ധതിയും ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കമ്മിഷന്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന് സമര്‍പ്പിച്ച പദ്ധതിപ്രകാരം, ലഫായറ്റ് പാര്‍ക്കിന് ചുറ്റും എട്ട് മുതല്‍ ഒന്‍പത് അടി വരെ ഉയരമുള്ള, സ്ഥിരവേലി സ്ഥാപിക്കാനാണ് നിര്‍ദേശം.

നിലവില്‍ ലഫായറ്റ് പാര്‍ക്ക് അടയ്ക്കാനായി ഇപയോഗിക്കുന്ന താല്‍ക്കാലിക വേലികളും സൈക്കിള്‍ ബാരിക്കേഡുകളും ദീര്‍ഘകാല പരിഹാരമല്ലെന്നാണ് പദ്ധതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ലഫായറ്റ് പാര്‍ക്കും പെന്‍സില്‍വാനിയ അവന്യൂവും പൊതുജന പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമാണെന്നും ചില പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാറുണ്ടെന്നും രേഖയില്‍ പറയുന്നു.
പ്രസിഡന്റായി രണ്ടാം വട്ടം അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം വൈറ്റ് ഹൗസില്‍ ട്രംപ് ഭരണകൂടം നിരവധി നിര്‍മാണനവീകരണ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.
തെക്കന്‍ പുല്‍ത്തകിടിയില്‍ പ്രസിഡന്റിന്റെ വിമാനംഇറങ്ങുന്നതിനായി ഹെലിപാഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിവിപുലമായ വൈറ്റ് ഹൗസ് ബോള്‍റൂം നിര്‍മാണ പദ്ധതിയും പുരോഗമിക്കുകയാണ്.

വൈറ്റ് ഹൗസിലെ പ്രശസ്തമായ റോസ് ഗാര്‍ഡനിലെ പുല്‍ത്തകിടിയുടെ ഒരു ഭാഗം കോണ്‍ക്രീറ്റ് പാകി മേശകളും ഇരിപ്പിടങ്ങളും ഉള്‍പ്പെടുത്തിയ നടുമുറ്റമാക്കി മാറ്റുകയും, വടക്കന്‍-തെക്കന്‍ പുല്‍ത്തകിടികളില്‍ ഭീമന്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.വൈറ്റ് ഹൗസ് ബോള്‍റൂം നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് നാഷണല്‍ ട്രസ്റ്റ് ഫോര്‍ ഹിസ്റ്റോറിക് പ്രിസര്‍വേഷന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് യു.എസ്. ജില്ലാ കോടതി നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടെങ്കിലും, അപ്പീല്‍ കോടതി കേസ് പരിഗണിക്കുന്നതിനിടെ ആ ഉത്തരവ് പിന്നീട് സ്റ്റേ ചെയ്തിട്ടുണ്ട്.

Security measures being strengthened at the White House’s main entrance: Renovation work has begun.

Share Email
LATEST excelnclexrn
Top