pulimoottil

പന്ത്രണ്ടുകാരി ബാലികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു

പന്ത്രണ്ടുകാരി ബാലികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 12 കാരിയായ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തിയ സംഭവത്തിലെ മുഖ്യപ്രതി പ്രബാഷ് മൊണ്ടല്‍ പോലീസിന്റെ വെടിവെയ്പില്‍ കൊല്ലപ്പെട്ടു.

തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന  സ്ഥലത്തേ യ്ക്ക് കൊണ്ടുപോകുമ്പോള്‍ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമിച്ച പ്പോള്‍ പോലീസ് തിരിച്ച് വെടിവെയ്ക്കു കയായിരു ന്നു . ബയൂരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം തെളിവെടുപ്പിനായി കൊണ്ടു പോകുന്നതി നിടെയാണ് പോലീസില്‍ നിന്നും തോക്ക് തട്ടിയെടു ത്ത ശേഷം ആകാശത്തേയ്ക്ക് വെടി ഉതിര്‍ത്ത ശേഷം രക്ഷപെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.

ജൂലൈ  നാലിനു കാണാതായ പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ബറുയിപൂ രിലെ ഒരു കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മൂന്ന് പ്രതികളില്‍ പ്രബാഷ് മൊണ്ടലും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു മണിക്കൂറുകള്‍ക്ക് ശേഷം, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മൊണ്ടല്‍ എന്നയാളെ ഒരു കോപാകുലനായ ജനക്കൂട്ടം തല്ലിക്കൊന്നു . തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം നടത്താന്‍ ആറ് അംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുകയും ചെയ്തു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ചൊവ്വാഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സിദ്ധ് നാഥ് ഗുപ്തയോട് കേസില്‍ 72 മണിക്കൂറി നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു, അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

The accused who raped and brutally murdered a 12-year-old girl was killed in a police encounter.

Share Email
LATEST excelnclexrn
More Articles
Top