തിരുവനന്തപുരം: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം ഇന്ന് മുംബയിലെത്തിക്കുംവിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നു രാത്രി പത്തോടെ മുബൈ വിമാനത്താവളത്തില്‍ എത്തിക്കും.
തുടര്‍ന്നു മുംബൈയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ കൊട്ടാരക്കരയിലെ വസതിയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നോര്‍ക്ക ഏകോപിപ്പിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിയറ്റ്‌നാമില്‍ ഉണ്ടായ അഅപകടത്തില്‍ ആകെ 15 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. മരിച്ചവരില്‍ 13 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. 17 വിനോദസഞ്ചാരികളും നാല് ബോട്ട് ജീവനക്കാരും ഉള്‍പ്പെടെ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്.കടല്‍ക്ഷോഭം, മോശം കാലാവസ്ഥ, ബോട്ടിലെ സാങ്കേതിക തകരാര്‍ എന്നിവയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
The bodies of the Malayalis who died in a boat accident in Vietnam will be brought to Mumbai today.
















