ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത്സ്ഥാപിതമായ ആദ്യ സിറോ മലബാര്‍രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായ മെഗാ കൺവൻഷന് ചിക്കാഗായിൽ തിരിതെളിഞ്ഞു.
യുഎസിലെ തന്നെ പ്രസിദ്ധമായ ചിക്കാഗോ മക്കോര്‍മിക് പ്ലേസിൽ നടക്കുന്ന പ രിപാടിയില്‍ മൂവായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കു ന്നുണ്ട്. ലോകം മുഴുവൻ നവ സുവിശേഷ വൽക്കരണത്തിന്റെ പതാകവാഹ കരാകാൻ ചിക്കാഗോ സിറോ മലബാർ രൂപതയിലെ എല്ലാ വിശ്വാസികൾക്കും സാധിക്കട്ടെ എന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ആശംസിച്ചു. രജത ജൂബിലി കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുക യായിരുന്നു ആർച്ച് ബിഷപ്.
ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന രാജ്യമായ അമേരിക്കയിൽ മുഴുവൻ നവ സുവിശേഷ ചൈതന്യം നിറക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഷിക്കാഗോ രൂപതയ്ക്ക് ഉള്ളത്. അമേരിക്കയിൽ ഒരു രൂപത സ്ഥാപിക്കാനും പ്രവർത്തനം വിപുലീകരിക്കാനും സിറോ മലബാർ സഭക്ക് എന്നും പിന്തുണയുമായി നിന്നത് ഇവിടുത്തെ ക്നാനായ സമൂഹമാണ്. അവരേയും ഇവിടത്തെ ലത്തീൻ സഭയേയും ഈ അവസരത്തിൽ നന്ദി പൂർവം സ്മരിക്കുന്നതായി ബിഷപ് മാർ തട്ടിൽ പറഞ്ഞു. മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിൻ്റെ കഠിനമായ പരിശ്രമത്തിന്റേയും വേദകളുടേയും കണ്ണീരിൻ്റേയും ഫലമാണ് ഈ രൂപത, അങ്ങാടിയത്ത് പിതാവിൻ്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷം കൂടിയായ ഈ അവസരത്തിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായും ബിഷപ് മാർ തട്ടിൽ പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി ദൈവം നൽകിയിരി ക്കുന്ന അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാനും വിശ്വാസ ജീവിതത്തെ നവീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. രൂപതയുടെ രൂപീകരണത്തിനും മറ്റ് പള്ളികളുടെയും മിഷനുകളുയേയും സ്ഥാപനത്തിനും സഹായിച്ച എല്ലാവരേയും പ്രത്യേകിച്ച് അമേരിക്കയിലെ റോമൻ കത്തോലിക്കാ സഭയെ നന്ദിയോടെ സ്മരിക്കുന്നു. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള വിശ്വാസ ജീവിതത്തെ പുതുക്കിപ്പണിയാനും സുവിശേഷത്തിന്റെ സന്ദേശ വാഹകരാകാനും എല്ലാവർക്കും ഈ കൺവൻഷൻ ഒരു നമിത്തമാകട്ടെ എന്നും ബിഷപ് പറഞ്ഞു.
ജനിച്ച നാട്ടിൽ നിന്ന് വളരെ ദൂരെ അമേരിക്കയിൽ എത്തിയ മലയാളികൾ അവരുടെ വിശ്വാസപാരമ്പര്യം വെറുമൊരു ഓർമമാത്രമായി അവശേഷിപ്പിക്കാൻ തയാറാകാതെ അവരുടെ സ്വന്തം മാതൃഭാഷയിൽ കുർബാനയിൽ പങ്കെടുക്കുകയും സ്വന്തം പാരമ്പര്യം അടുത്ത തലമുറയ്ക്കു വേണ്ടി കൈമാറുകയും ചെയ്തതിനാലാണ് ഇന്നത്തെ ഷിക്കാഗോ രൂപതയുണ്ടായതും അതു പടർന്ന് പന്തലിച്ചതുമെന്ന് കർദിനാൽ മാർ ജോർജ് കൂവക്കാട്ടിൽ. ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർ തോമാശ്ളീഹായുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന വലിയ ഉത്തരവാദിത്വമുള്ള വിശ്വാസികളാണ് നിങ്ങൾ. വിശ്വാസത്തിന്റ ഏറ്റവും പരിശുദ്ധമായ ഏറ്റുപറച്ചിൽ നടത്തിയ ക്രിസ്തു ശിഷ്യനാണ് തോമാശ്ളീഹാ. എൻ്റെ കർത്താവേ എൻ്റെ ദൈവമേ എന്ന ആ വാക്യം നമ്മളെ എന്നും നയിക്കട്ടെ. വരൂ നമുക്കും അവനോട് കൂടി പോയി മരിക്കാം എന്ന തോമാശ്ളീഹായുടെ വിശ്വാസ സ്ഥൈര്യം നമുക്കും നമ്മുടെ വരും തലമുറകൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും പിതാവ് പറഞ്ഞു.
ചിക്കാഗോ അതിരൂപത ആർച്ച് ബിഷപ് കാർഡിനൽ മാർ ബ്ളേയിസ് ജെ കുപ്പിച്ച് ഷിക്കാഗോ സിറോ മലബാർ രൂപതക്കും മെത്രാഭിഷേക സിൽവർ ജൂബിലി ആഘോഷിക്കുന്ന മാർ അങ്ങാടിയത്ത് പിതാവിനും അഭിനന്ദവും ആശംസകളും അർപ്പിച്ചു.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ ബിഷപ് മാർ ബ്ളേയിസ് ജെ കുപ്പീച്ച് , കർദിനാൽ മാർ ജോർജ് കൂവക്കാട്, മാർ ജേക്കബ് അങ്ങാടിയത്ത്, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, മിസിസാഗാ ബിഷപ് മാർ ജോർജ് കല്ലുവേലിൽ, സിറോ മലങ്കര ബിഷപ് മാർ ഫിലിപോസ് മാർ സ്റ്റെഫാനോസ് ,ഫാ ജോസ് മേലേപ്പുറം,മോൺസിഞ്ഞോർ ഫാ. തോമസ് മുളവനാൽ, ഫാ. ജോളി വടക്കേൽ, ഫാ. കുര്യൻ നെടുവേലിചാലിങ്കൽ, ,ഫാ ജോസഫ് തടത്തിൽ, ഫാ. മെൽവിൻ പോൾ, ഫാ. ജോ പയസ്, രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ജോസ് ചാമക്കാല, ജോണി വടക്കുംചേരി, ആൻഡ്രു തോമസ്, .ആനി മാനാട്ട്, ജോസി കുഞ്ചെറിയ, മാറ്റ് തോമസ്, ലിയ കുഞ്ചെറിയ, അരുൺ ജയിംസ്, ഡിലൻ മാത്യു,റോക്ക്ലാൻഡ് കൌണ്ടി ലെജിസ്ളേറ്റർ ആനി പോൾ,ക്രൌൺ സ്പോണസർ ജിബി പാറക്കൽ, കരീന ജോസ്, പ്രീമിയം സ്പോൺസർ വർഗീസ് മാളിയേക്കൽ, നീന ജോർജ്, പ്രീമിയം സ്പോൺസർഫെബിൻ മുത്തേറ്റ് , റിതിൻ ജോസഫ്, കെവിൻ മാത്യു, ആഷ്ലിൻ ജാക്കി, റയാൻ മാത്യു, എന്നിവർ കൺവൻഷൻ ഉദ്ഘാടനയോഗത്തിൽ സംസാരിച്ചു. ഡോ. ബീന വള്ളിക്കുളം സ്വാഗതം ആശംസിച്ചു.
The mega-convention marking the conclusion of the Silver Jubilee celebrations of the St. Thomas Diocese of Chicago has been inaugurated in Chicago.















