അങ്കാറ: സ്‌പെയിനുമായുള്ള വ്യാപാരബന്ധം തുടരാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍്ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. നാറ്റോ അംഗരാജ്യങ്ങള്‍ ഇറാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന വിമര്‍ശനം ആവര്‍ത്തിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്‌പെയിനിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ആ രാജ്യവുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ാറ്റോ ഉച്ചകോടിക്കിടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘സ്‌പെയിന്‍ നാറ്റോയിലെ ഏറ്റവും മോശം പങ്കാളിയാണ്. അവര്‍ പ്രതിരോധ ചെലവില്‍ വേണ്ടത്ര പങ്കാളിത്തം വഹിക്കുന്നില്ല. സ്‌പെയിനുമായി ഇനി വ്യാപാരബന്ധം തുടരാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. എല്ലാ വ്യാപാരവും അവസാനിപ്പിക്കണം,’ ട്രംപ് പറഞ്ഞു.
നാറ്റോ അംഗരാജ്യങ്ങള്‍ 2030ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന ലക്ഷ്യത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതിബദ്ധത അറിയിക്കാത്ത ഏക അംഗരാജ്യമാണ് സ്‌പെയിന്‍. നിലവില്‍ നാറ്റോയുടെ നേരിട്ടുള്ള ധനസഹായത്തില്‍ ഏകദേശം 15 ശതമാനം അമേരിക്കയാണ് വഹിക്കുന്നത്. അതിനുപുറമെ, ലോകത്തിലെ ഏറ്റവും വലിയ സൈനിക ചെലവ് വഹിക്കുന്ന രാജ്യമെന്ന നിലയില്‍ നാറ്റോയുടെ സുരക്ഷാ സംവിധാനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നതും അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന നാറ്റോ ഉച്ചകോടിയില്‍ അംഗരാജ്യങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തണമെന്ന ലക്ഷ്യത്തിന് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഈ ലക്ഷ്യത്തോട് യോജിക്കാന്‍ വിസമ്മതിച്ച ഏക രാജ്യം സ്‌പെയിനായിരുന്നു.
സ്‌പെയിനിനെതിരെ ട്രംപ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഇതാദ്യമല്ല. മാര്‍ച്ചിലും സ്‌പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പരിധിയില്‍ വരാത്ത സൈനിക നടപടികള്‍ക്കായി തെക്കന്‍ സ്‌പെയിനിലെ സംയുക്ത സൈനിക താവളങ്ങള്‍ അമേരിക്കയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു അന്നത്തെ പ്രതികരണം.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സ്പാനിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്. അമേരിക്കയുമായി സ്‌പെയിന്‍ മികച്ച സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ബന്ധമാണ് നിലനിര്‍ത്തുന്നതെന്നും അത് തുടര്‍ന്നുകൊണ്ടുപോകാനാണ് തങ്ങളുടെ ആഗ്രഹമെന്നും അറിയിച്ചു.
Trump announces he will end trade relations with Spain.
















