Caritas hospital

നെതന്യാഹു മികച്ചൊരു യുദ്ധകാല പ്രധാനമന്ത്രിയെന്ന് പുകഴ്ത്തി ട്രംപ്; ഇസ്രായേലിനായി മറ്റൊരാളും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്നും പ്രസിഡന്റ്

നെതന്യാഹു മികച്ചൊരു യുദ്ധകാല പ്രധാനമന്ത്രിയെന്ന് പുകഴ്ത്തി ട്രംപ്; ഇസ്രായേലിനായി മറ്റൊരാളും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്നും പ്രസിഡന്റ്

അങ്കാറ: നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹു മികച്ചൊരു യുദ്ധകാല പ്രധാനമന്ത്രിയാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇസ്രായേലിനായി ചരിത്രത്തിൽ മറ്റൊരു അമേരിക്കൻ പ്രസിഡന്റും ചെയ്യാത്ത കാര്യങ്ങളാണ് താൻ ചെയ്തതെന്നും അവകാശപ്പെട്ടു. “ഇസ്രായേലിന് വേണ്ടി എന്നെപ്പോലെ മറ്റാരും ഒരു കാര്യവും ചെയ്തിട്ടില്ല. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് അംഗീകരിച്ചത് ഇതിന് ഉദാഹരണമാണ്. ഞാനും നെതന്യാഹുവും പരസ്പരം വളരെ അടുത്ത സഹകരണത്തോടെയാണ് പ്രവർത്തിച്ചത്.” – ട്രംപ് പറഞ്ഞു.

വരാനിരിക്കുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹു വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “എനിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി. എങ്കിലും, പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ജനങ്ങൾക്കിടയിൽ ജനപ്രിയനായിരിക്കുമെന്നാണ് താൻ കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക ഇസ്രായേൽ അനുകൂല പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top