വാഷിംഗ്ടണ്‍: അറേബ്യന്‍ കടലില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു. ഒരാളെ കാണാതായി. മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി.
യു.എസ്. നാവികസേനയുടെ അറിയിപ്പുപ്രകാരം, യുഎസ്എസ് ജോര്‍ജ് ഡബ്ല്യുഎച്ച് ബുഷ് യുദ്ധക്കപ്പലില്‍നിയോഗിച്ചിരുന്ന എംഎചച് 60 എസ് സീ ഹാക്ക് ഹെലികോപ്ടറാണ് ബുധനാഴ്ച അറേബ്യന്‍ കടലില്‍ അടിയന്തരമായി വെള്ളത്തിലിറക്കേണ്ടിവന്നു.
പ്രാദേശിക സമയം പുലര്‍ച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്. യു.എസ്. നാവികസേനയുടെ സെന്‍ട്രല്‍ കമാന്‍ഡ്/അഞ്ചാം ഫ്‌ലീറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷപ്പെടുത്തിയ മൂന്ന് ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനായി മേഖലയിലുള്ള യു.എസ്. നാവികസേനയുടെ കപ്പലുകളും മറ്റ് സേനാ സംവിധാനങ്ങളും വ്യാപക തിരച്ചില്‍ തുടരുകയാണ്.
സംഭവത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും, നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം മൂലമാണ് അപകടമുണ്ടായതിനു കാരണമായതെന്നതിന് സൂചനയില്ലെന്നവും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാരുടെ പേരുകളും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
വിമാനവാഹിനിക്കപ്പല്‍ മാര്‍ച്ച് 31-ന് അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്തുള്ള നേവല്‍ സ്റ്റേഷന്‍ നോര്‍ഫോള്‍ക്കില്‍ നിന്നും പുറപ്പെട്ട് ആഫ്രിക്ക ചുറ്റി ഏപ്രിലില്‍ പകുതിയോടെ ഈസ്റ്റ് മേഖലയിലെത്തിയതായി യുഎസ്എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
US helicopter crashes in the Arabian Sea; one soldier missing.
















