pulimoottil

ഫിഫാ വിലക്ക് പിന്‍വലിച്ചതോടെ ആദ്യ ഇലവണില്‍ ഇടം പിടിച്ച് യുഎസ് സ്‌ട്രൈക്കര്‍ ഫോളറിന്‍ ബലോഗണ്‍

ഫിഫാ വിലക്ക് പിന്‍വലിച്ചതോടെ ആദ്യ ഇലവണില്‍ ഇടം പിടിച്ച് യുഎസ് സ്‌ട്രൈക്കര്‍ ഫോളറിന്‍ ബലോഗണ്‍

വാഷിംഗ്ടണ്‍: ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ അമേരിക്കയുടെ സ്‌ട്രൈക്കര്‍ ഫോളറിന്‍ ബാലോഗണിന്റെ അടുത്ത മത്സരങ്ങളിലേയ്ക്കുള്ള വിലക്ക് ഫിഫ പിന്‍വലിച്ചതിനു പിന്നാലെ ബല്‍ജിയത്തിനെതിരേയുള്ള മത്സരത്തില്‍ ഫോളറിന്‍ ആദ്യ ഇലവണില്‍ ഇടംപിടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍വിളിക്കു പിന്നാലെയാണ് ഫിഫ ഫോളറിന് ഇളവു കൊടുത്തതെന്ന വിമര്‍ശനം വ്യാപകമയാി ഉയര്‍ന്നിരുന്നു.

ജൂലൈ 1-ന് ബോസ്‌നിയ-ഹെര്‍സഗോവിനക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എതിര്‍ ടീമിലെ താരത്തെ ഫൗള്‍ ചെയ്തതിനു ബാലോഗണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെ ഒരു മത്സര വിലക്ക് സ്വാഭാവികമായി ബാധകമായി. അന്ന് ഫിഫ, ഈ തീരുമാനം അന്തിമമാണെന്നും അപ്പീല്‍ ചെയ്യാനോ റദ്ദാക്കാനോ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു
എന്നാല്‍ ഞായറാഴ്ച ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍, ‘ഒരു വര്‍ഷത്തെ പ്രൊബേഷണറി കാലയളവിലേക്ക് മത്സര വിലക്കിന്റെ നടപ്പാക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു’ എന്ന് അറിയിച്ചു.

ഫിഫയുടെ വിശദീകരണപ്രകാരം, ഈ പ്രൊബേഷണറി കാലയളവില്‍ ബാലോഗണ്‍ സമാന സ്വഭാവവും ഗൗരവവുമുള്ള മറ്റൊരു നിയമലംഘനം നടത്തിയാല്‍, നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരും. അതോടൊപ്പം പുതിയ നിയമലംഘനത്തിന് ലഭിക്കുന്ന അധിക ശിക്ഷയും പ്രത്യേകം ബാധകമാകും. തിങ്കളാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി, ബാലോഗണ്‍ ആദ്യ ഇലവനില്‍ കളിക്കുമെന്ന് അമേരിക്കന്‍ ദേശീയ ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അതേസമയം, ബല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ബാലോഗണെ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ അനുവദിച്ച ഫിഫയുടെ തീരുമാനത്തില്‍ തങ്ങള്‍ ‘അമ്പരന്നിരിക്കുകയാണെന്ന്’ അറിയിച്ചു.മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഫെയര്‍ പ്ലേയുടെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി, ഈ ലോകകപ്പിലും ഭാവിയിലെ ടൂര്‍ണമെന്റുകളിലും ബാധകമായ എല്ലാ നിയമപരമായ സാധ്യതകളും പരിശോധിച്ചുവരികയാണ്െന്നും ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഭരണസംഘടനയായ യുവേഫ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുള്ള സസ്പെന്‍ഷന്‍ എന്നത് നിയമങ്ങളില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിരിക്കുന്ന അടിസ്ഥാന തത്വമാണെന്നും, പ്രത്യേകിച്ച് ടൂര്‍ണമെന്റിന്റെ മധ്യേ അതില്‍ ഇളവുകള്‍ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. സമാന സാഹചര്യങ്ങളില്‍ മറ്റ് താരങ്ങള്‍ അവരുടെ വിലക്ക് പൂര്‍ണമായും അനുഭവിച്ചിട്ടുണ്ടെന്നും യുവേഫ ചൂണ്ടിക്കാട്ടി

.ഇത്തരമൊരു അഭൂതപൂര്‍വവും മനസ്സിലാക്കാനാകാത്തതും ന്യായീകരിക്കാനാകാത്തതുമായ തീരുമാനത്തില്‍ അതിശയവും നിരാശയും രേഖപ്പെടുത്തുന്നു,’ യുവേഫ പ്രസ്താവനയില്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തില്‍ അമേരിക്ക 20ന് വിജയിച്ചതിന് ശേഷം പരിശീലകന്‍ മൗറിസിയോ പോച്ചറ്റീനോ മാധ്യമങ്ങളോട് പ്രതികരിക്കവെ, ചുവപ്പ് കാര്‍ഡ് ലഭിച്ചതില്‍ ബാലോഗണ്‍ ഏറെ ദുഃഖിതനും നിരാശനുമായിരുന്നുവെന്നും, എതിര്‍താരവുമായി ഉണ്ടായ ഏറ്റുമുട്ടല്‍ മനഃപൂര്‍വമല്ലായിരുന്നുവെന്നും പ്രതികരിച്ചിരുന്നു.

US striker Folarin Balogun secures a spot in the starting XI following the lifting of the FIFA ban.

Share Email
LATEST excelnclexrn
More Articles
Top