കാരക്കസ്: വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂകമ്പത്തെ തുടര്‍ന്നു കാണാതായ ഏകദേശം 50,000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണഅ. ഇതിനിടെ ഓരോദിവസവും മരണസംഖ്യ ഉയരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 24-ന് ഉണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളില്‍ ഇതുവരെ ് 2,295 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 11,267 പേര്‍ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതായും വെനസ്വേലന്‍ നിയമസഭാംഗം ജോര്‍ജ് റോഡ്രിഗസ് ബുധനാഴ്ച അറിയിച്ചു.
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്ന ഒരു കുട്ടിയെ ജോര്‍ദാനിലെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപ്പെടുത്തിയതിന് പിന്നാലെ അടിയന്തര ചികിത്സ നല്‍കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം 2026 ജൂണ്‍ 30-ന് വെനസ്വേലയുടെ തലസ്ഥാനമായ കരാക്കാസില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റോഡ്രിഗസ് നല്കുന്ന വിവരമനുസരിച്ച്, 26,403 കുടുംബങ്ങളോ വ്യക്തികളോ നേരിട്ട് ദുരന്തബാധിതരായിട്ടുണ്ട്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരും ഗുരുതരമായി തകര്‍ന്ന വീടുകളില്‍ കഴിയുന്നവരുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഭൂകമ്പം ഉണ്ടായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശ്രമം തുടരുകയാണ്.
ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി യുടെ വിവരമനുസരിച്ച്, കാണാതായവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ പല സ്ഥലങ്ങളിലും കൈകൊണ്ട് തന്നെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുകയാണ്.
അതേസമയം, ഭൂകമ്പത്തെ തുടര്‍ന്ന് വെനസ്വേലയിലെ പല മേഖലകളിലു ജലവിതരണ സംവിധാനം തകരാറിലായതായി ഐആര്‍സി അറിയിച്ചു. ഇതുമൂലം നിരവധി ദുരിതബാധിതര്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്
Venezuela Earthquake: Around 50,000 People Still Missing
















