pulimoottil

വിഴിഞ്ഞം തുഖമുഖം: ഓഹരിവില്പനയ്ക്ക് അനുമതി തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുഖമുഖം: ഓഹരിവില്പനയ്ക്ക് അനുമതി തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപത്തിനായി സര്‍ക്കാരിനോട് അനുമതി തേടി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് അദാ നി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിന് അപേക്ഷ നല്‍കി.

നിയമപരമായ ഓഹരി കൈമാറാന്‍ അനുമതി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.നേരത്തെ, അദാനി പോര്‍ട്‌സും മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയും തമ്മില്‍ ഓഹരികള്‍ കൈമാറുന്നതില്‍ ധാരണയി ലെത്തിയതായും, ഇതിലൂടെ 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഈ വിഷയം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച തോടെ ഇത്തരം നീക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പും ഷിപ്പിങ് കോര്‍പ്പറേഷനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

തുറമുഖ നിര്‍മാണക്കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഓഹരി ഘടനയില്‍ നിര്‍ണായക മാറ്റം വരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി അനിവാര്യമാണ്. വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന് വ്യക്തമായ പങ്കാളിത്തമുള്ള താണെന്നും കരാര്‍ പ്രകാരം 2080-ല്‍ തുറമുഖത്തിന്റെ പൂര്‍ണാവകാശം സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടതാണെന്നും സഭയില്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു.എന്നാല്‍, നിലവിലെ ധാരണാപത്രപ്രകാരമുള്ള ഓഹരി കൈമാറ്റ നടപടിക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കത്ത് നല്‍കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി ഔദ്യോഗികമായി അനുമതി തേടിയ സാഹചര്യത്തില്‍ ഇതില്‍ തുടര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന.

Vizhinjam Port: Adani Group seeks approval for share sale.

Share Email
Top