മുംബൈ: മഹാരാഷ്ട്രയിൽ അപകടത്തിൽപ്പെട്ട 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ മുംബൈയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള പാൽഘറിലെ തലസാരിയിൽ തിങ്കളാഴ്ചയാണ് നന്സം നാടിനെ നടുക്കിയ സംഭവം. അപകടത്തിൽപെട്ടകുട്ടിയെ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മൂന്നു പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്തു. മൂന്നു പേർ ഒളിവിലാണ്.
ആൺസുഹൃത്തുമൊന്നിച്ച് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ ആംഗാവിന് സമീപം വച്ച് ബൈക്ക് മറിച്ചു. അപകടം കണ്ട പ്രതികൾ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയുടെ സമീപത്തെത്തി. തുടർന്ന് ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കി യശേഷം പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിക്കുകയും അവിടെവച്ച് കൂട്ടബലാ ത്സംഗത്തിന് ഇരയാക്കുക യുമായിരുന്നെന്ന് തലസാരി പൊലീസ് ഇൻസ്പെക്‌ടർ അജയ് ഗോരാഡ് പറഞ്ഞു. പെൺകുട്ടിയും ആൺസുഹൃത്തും പിന്നീട് പൊലീസ് സ്‌റ്റേഷനിലെ ത്തി പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
19-year-old woman gang-raped after meeting with an accident in Talasari, Maharashtra; three arrested.

















