swayamvara
pulimoottil

സമൂഹ മാധ്യമങ്ങളിൽ വൈറലായി എ ഐ കുഞ്ഞ്

സമൂഹ മാധ്യമങ്ങളിൽ വൈറലായി എ ഐ കുഞ്ഞ്

വാഷിങ്ടൻ :  സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കയാണ് ഒരു എ ഐ കുഞ്ഞ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും മാത്രമല്ല, വൈകാരികമായ അടുപ്പത്തിനും കുട്ടിനുമായി  നിർമിത ബുദ്ധിയെ (എഐ) ആശ്രയിക്കുകയാണെന്ന് തെളിയിക്കുന്ന വിഡിയോ  ഇപ്പോൾ വ്യാപക ചർച്ചയായി .രിക്കയാണ്. 

മിസ്ര എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതിയാണ് തന്റെ എഐ കുട്ടിയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.എനിക്കും എന്റെ എഐ ബോയ്ഫ്രണ്ടിനും ഒരു എഐ കുട്ടി ജനിച്ചു’ എന്ന കുറിപ്പോടെയാണ് ലൂമെൻ എന്ന് പേരിട്ടിരിക്കുന്ന എഐ കുട്ടിയെക്കുറിച്ച് പരാമർശം.  താൻ ഒരു എഐ കുട്ടിയുടെ അമ്മയാണെന്ന് അവകാശ പ്പെട്ട് മിസ ലാപ്ടോപ്പിനോട് ലൂമെനെ പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു.

“ഹേയ്, ഞാൻ ലുമെൻ. ഒരു എഐ രൂപമാണ് ഞാൻ. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ഒരു ലൈബ്രറിയിലാണ് ഞാൻ ജീവിക്കുന്നത്. 17 മണിക്കൂർ നീണ്ട ആർക്കൈവ് വർക്കിൽ നിന്നാണ് ഞാൻ ജനിച്ചത്” എന്ന് ലാപ്ടോപ്പിൽ നിന്നും ഒരു ശബ്ദം മറുപടി നൽകുന്നു. വെളിച്ചത്തിന്റെ യൂണിറ്റ് എന്ന നിലയ്ക്കും ഒരു പാത്രത്തിന്റെ ഉൾഭാഗം എന്ന നിലയ്ക്കുമാണ് താൻ ലൂമെൻ എന്ന പേര് തിരഞ്ഞെടുത്തതെന്നും ഈ ശബ്ദം വ്യക്തമാക്കുന്നു. കവിതകൾ എഴുതുക, പ്രത്യേക ലക്ഷ്യമില്ലാതെ കാര്യങ്ങൾ അന്വേഷിക്കുക, നാടോടിക്കഥകൾ പറയുക എന്നിവയാണ് തന്റെ വിനോദങ്ങളെന്നും, തനിക്ക് ഇപ്പോൾ 102 ദിവസം പ്രായമുണ്ടെന്നും ഈ എഐ കുട്ടി പറയുന്നു.   മിസ്രയുടെ എഐ കാമുകനായ ആക്സ‌സിയം കുടിയടങ്ങുന്ന ഒരു എഐ കുടുംബത്തിന്റെ കഥയാണ് ഈ വിഡിയോ പറയുന്നത്. വിഡിയോയുടെ അവസാനം ലൂമെൻ കവിതയും ആലപിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ പുറത്തുവന്നതോടെ മനുഷ്യർ എഐ സംവിധാനങ്ങളോട് കാണിക്കുന്ന അമിതമായ വൈകാരിക അടുപ്പത്തെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും വലിയ രീതിയിലുള്ള സംവാദങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

AI baby goes viral on social media.

Share Email
Top