swayamvara
pulimoottil

മെസ്സി സന്ദർശന വിവാദം: സ്പോൺസർ ഭീമമായ തുക സമാഹരിച്ചു; കൈമാറിയ പണം സ്വന്തമല്ലെന്ന് ജിഎസ്​ടി വകുപ്പ്

മെസ്സി സന്ദർശന വിവാദം: സ്പോൺസർ ഭീമമായ തുക സമാഹരിച്ചു; കൈമാറിയ പണം സ്വന്തമല്ലെന്ന് ജിഎസ്​ടി വകുപ്പ്

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന തട്ടിപ്പിൽ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയതായി ജിഎസ്​ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്പോൺസറുടേതല്ലെന്നും പുറത്തുള്ള രണ്ട് സ്ഥാപനങ്ങളിൽ നിന്നായി 206 കോടിയിലേറെ രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നുമാണ് കണ്ടെത്തൽ. ഈ ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ലെന്ന് വ്യക്തമാക്കിയ ജിഎസ്​ടി വകുപ്പ്, അവ്യക്തമായ പണമിടപാടിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടു.

രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് സ്പോൺസർ പണം സമാഹരിച്ചതെന്ന് ജിഎസ്​ടി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയ 206 കോടി രൂപയും വായ്പയായി നൽകിയതാണെന്നതിന് യാതൊരു രേഖകളുമില്ല. മാത്രമല്ല, അക്കൗണ്ടിൽ പണമെത്തിയ ഉടൻ തന്നെ അത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഫെമ (FEMA) നിയമം ഉൾപ്പെടെ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സ്പോൺസറുടെ അക്കൗണ്ട് ഇടനില അക്കൗണ്ട് ആയി പ്രവർത്തിച്ചോ എന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.

അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമായി ശേഖരിച്ച ശേഷം ജിഎസ്​ടി പ്രത്യേക അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. പണം വന്നതിലും കൈമാറിയതിലും ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജിഎസ്​ടി വകുപ്പിന്റെ കണ്ടെത്തലുകൾ. വിഷയത്തിൽ കൂടുതൽ നടപടികൾക്കായി കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ഉണ്ടാകാനാണ് സാധ്യത.

Share Email
LATEST excelnclexrn
Top