swayamvara
pulimoottil

ഉത്തരാഖണ്ഡിലെ ചമോലിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറി ആറു പേര്‍ മരണപ്പെട്ടു ; രണ്ടു പേര്‍ കുടുങ്ങി

ഉത്തരാഖണ്ഡിലെ ചമോലിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറി ആറു പേര്‍ മരണപ്പെട്ടു ; രണ്ടു പേര്‍ കുടുങ്ങി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും കുത്തിയൊഴുകിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ചമോലിയിലെ പിപല്‍ക്കോട്ടിയില്‍ ടിഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മാണം നടന്നിരുന്നത്.

വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് തുരങ്കത്തിലേക്ക് വലിയ തോതില്‍ വെള്ളവും മണ്ണും അവശിഷ്ടങ്ങളും കുത്തിയെത്തിയത്. അപകടസമയത്ത് ആകെ 22 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍ ചില തൊഴിലാളികള്‍ തുരങ്കത്തിന്റെ പുറത്തേക്കുള്ള ഭാഗത്തേക്ക് ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ 14 തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാര്‍ സംഭവസമയത്ത് വലിയ തോതില്‍ വെള്ളവും അവശിഷ്ടങ്ങളും തുരങ്കത്തിലേക്ക് പാഞ്ഞുകയറിയതായി വ്യക്തമാക്കി.

അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളുമായി സംസാരിച്ച മുഖ്യമന്ത്രി, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറിയിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സ്വദേശികളുമുണ്ടെന്ന് ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെ അറിയിച്ചതായും ധാമി വ്യക്തമാക്കി.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിലെ മുഴുവന്‍ സംവിധാനങ്ങളും രംഗത്തിറങ്ങിയതായി സ്ഥ്രലം എംഎല്‍എ ലഖ്പത് ബുതോല പറഞ്ഞു. ”ഇത് വളരെ ദുഃഖകരമായ സംഭവമാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന മുന്‍ഗണന,” അദ്ദേഹം പറഞ്ഞു.

ദിവസങ്ങളായി ചമോലി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. തിങ്കളാഴ്ച നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍ നീതി വാലി മേഖലയിലെ ഒരു പാലവും ഒലിച്ചുപോയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ ചെളിയും മണ്ണും കലര്‍ന്ന വന്‍തോതിലുള്ള വെള്ളം ശക്തമായി താഴേക്ക് ഒഴുകിയെത്തി ഇരുമ്പ് പാലത്തില്‍ ഇടിക്കുന്നതായി കാണാം. നിമിഷങ്ങള്‍ക്കകം വെള്ളത്തിന്റെ ശക്തിയില്‍ പാലം വേരോടെ തകര്‍ന്നുവീണ് നദിക്കരയിലേക്ക് തള്ളപ്പെടുകയായിരുന്നു.

Several people died and two others are trapped after water and mud rushed into a tunnel under construction in Chamoli, Uttarakhand.

Share Email
LATEST excelnclexrn
More Articles
Top