swayamvara
pulimoottil

ലോകമെമ്പാടുമുളള പ്രവാസി മലയാളികളുടെ അനുഭവസമ്പത്ത് തിരുവനന്തപുരത്തിന്റെ വികസനത്തിന് ചാലകശക്തിയാകും: മേയര്‍ വി.വി.രാജേഷ്

ലോകമെമ്പാടുമുളള പ്രവാസി മലയാളികളുടെ അനുഭവസമ്പത്ത് തിരുവനന്തപുരത്തിന്റെ വികസനത്തിന് ചാലകശക്തിയാകും: മേയര്‍ വി.വി.രാജേഷ്

എഡിസണ്‍ (ന്യൂജഴ്‌സി): ലോകമെമ്പാടുമുളള പ്രവാസി മലയാളികളുടെ അനുഭവസമ്പത്ത് തിരുവനന്തപുരത്തിന്റെ വികസനത്തിന് ചാലകശക്തിയാകുമെന്നു മേയര്‍ വി.വി.രാജേഷ്. എഡിസണില്‍ നടന്ന നാമം (NAMAM) അവാര്‍ഡ്സ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെഅനുഭവസമ്പത്തും ലോകപ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.എം. വി. പിള്ളയുടെ വൈദഗ്ധ്യവും തിരുവനന്തപുരത്തിന്റെ സമഗ്രവികസനത്തിനായി പ്രയോജനപ്പെ ടുത്താനുള്ള നഗരസഭയുടെ കാഴ്ചപ്പാട് മേയര്‍ അവതരിപ്പിച്ചു. .മേയര്‍ പദവിയിലെത്തിയ ശേഷം ഭരണത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞെന്നും, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും രാജേഷ് പറഞ്ഞു. നഗരത്തിന്റെവികസനത്തിനായി പുതിയആശയങ്ങളും ആഗോള അനുഭവങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ച് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച പ്രവാസി മലയാളികളുടെ അനുഭവങ്ങള്‍ തിരുവനന്തപുരത്തിന്റെ വികസനത്തിനായിപങ്കുവെക്കണമെന്നും മേയര്‍പറഞ്ഞു.

സാമ്പത്തിക സ്ഥിരതയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും നഗരസഭയ്ക്കു ണ്ടെ ങ്കിലും ലോകനില വാരത്തിലുള്ള അനുഭവങ്ങളും സാങ്കേതികവിദ്യയും വിദഗ്ധരുടെ മാര്‍ഗനിര്‍ ദേശവും ലഭിച്ചാല്‍ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എം. വി. പിള്ളയെക്കുറിച്ച് ഏറെ കേട്ടിരുന്ന തായും,അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ ആരോഗ്യരംഗത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകളുടെ വ്യാപ്തിമനസിലായതായും മേയര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലെത്തുന്നവര്‍ വിശ്വാസത്തോടെ സമീപിക്കുന്ന പ്രമുഖ വിദഗ്ധരില്‍ ഒരാളാണ് ഡോ. എം. വി. പിള്ള.ഡോ. എം. വി. പിള്ളയുമായി ഇതിനകം ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും, ഓഗസ്റ്റില്‍ അദ്ദേഹം തിരുവനന്തപുരത്ത്എത്തുമ്പോള്‍ ആരോഗ്യരംഗത്തും നഗരവികസനത്തിലും സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും രാജേഷ് അറിയിച്ചു.


ആരോഗ്യം, നഗരാസൂത്രണം,വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പൊതുഭരണം തുടങ്ങി വിവിധ മേഖലകളില്‍ അമേരിക്കയുള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് നഗരസഭയുടെലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നാമം സംഘടനയുടെ പതിനാറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും മേയര്‍ പ്രത്യേകം അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെഒരുമിപ്പിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ വേദിയൊരുക്കിയ സംഘടനയാണ് നാമമെന്നും, അതിന്റെ പ്രവര്‍ത്തനരീതിയും നേതൃത്വവും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി മലയാളികളുടെ അനുഭവസമ്പത്തും ആഗോള നിലവാരത്തിലുള്ള വിദഗ്ധരുടെ അറിവുംപ്രാദേശിക ഭരണസംവിധാനവുമായി ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തെ ഭാവിയിലെ ലോകോത്തര നഗരമാക്കി മാറ്റുകയാണ് നഗരസഭയുടെ ദീര്‍ഘകാല ലക്ഷ്യമെന്ന് മേയര്‍ വി.വി. രാജേഷ് പ്രസംഗത്തില്‍ വ്യക്തമാക്കി.

The wealth of experience possessed by expatriate Keralites across the globe will serve as a driving force for Thiruvananthapuram’s development: Mayor V.V. Rajesh.

Share Email
LATEST excelnclexrn
More Articles
Top