Caritas hospital

സിഎൻഎൻ ഉൾപ്പെടെ മൂന്ന് മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്

സിഎൻഎൻ ഉൾപ്പെടെ മൂന്ന് മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്

വാഷിങ്ടന്‍: സിഎൻഎൻ ഉൾപ്പെടെ മൂന്ന് മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്. തു ടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെ ന്നാരോപിച്ചാണ് സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ്  പുതിയ ഉത്തരവ് ട്രംപ് പ്രഖ്യാപിച്ചത്.വ്യാജ വാര്‍ത്തകള്‍ സ്ഥിരമായി നല്‍കുന്നതിന്റെ ഫലമായി സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നതായി ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. 

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് പൊളിറ്റിക്കോ യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമവിരുദ്ധമായി 80 ലക്ഷം ഡോളറിന്റെ സബ്സ്‌ക്രിപ്ഷന്‍ നേടിയതായും ട്രംപ് ആരോപിച്ചു. ഈ പണമിടപാടിനെ അഴിമതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ചുള്ള തെറ്റായ റിപ്പോര്‍ട്ടുകളും നുണകളും ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല. ഭാവിയില്‍ വ്യാജ വാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കും സമാന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

White House bans three media outlets, including CNN.

Share Email
LATEST excelnclexrn
Top