swayamvara
pulimoottil

ഐസിഇ ഉദ്യോഗസ്ഥന്‍ തോക്ക് തലയ്ക്കുനേരെ ചൂണ്ടിയെന്ന് വിര്‍ജീനിയ യുവതി; ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്

ഐസിഇ ഉദ്യോഗസ്ഥന്‍ തോക്ക് തലയ്ക്കുനേരെ ചൂണ്ടിയെന്ന് വിര്‍ജീനിയ യുവതി; ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്

വിര്‍ജീനിയ: ഐസിഇ ഉദ്യോഗസ്ഥര്‍ തന്റെ തലയ്ക്കുനേര തോക്കു ചൂണ്ടിയതായി വിര്‍ജീനിയന്‍ യുവതി. വിര്‍ജീനിയയിലെ ഫാള്‍സ് ചര്‍ച്ചില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റ് തന്റെ തലയ്ക്കുനേരെ തോക്ക് ചൂണ്ടിയെന്നും ഉദ്യോഗസ്ഥരെ വാഹനമുപയോഗിച്ച് ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും യുഎസ് വനിത കരോലിന മോളിന. 36കാരിയായ മോളിന ബുധനാഴ്ച കുടിയേറ്റാവകാശ സംഘടനകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

പ്രാദേശിക നിയമസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പരിചയപ്പെടുന്നതിനും ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുമിടെയാണ് അടയാളങ്ങളില്ലാത്ത വാഹനങ്ങളില്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് മോളിന പറഞ്ഞു. ഒരു ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥന്റെ വാഹനത്തിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ ഐസിഇ ഉദ്യോഗസ്ഥന്‍ തന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയും കാറില്‍നിന്ന് ഇറങ്ങി തലയ്ക്കുനേരെ തോക്ക് ചൂണ്ടുകയും ചെയ്തതായി മോളിന ആരോപിച്ചു. ”എന്തിനാണ് ഞങ്ങളെ പിന്തുടരുന്നത്?” എന്നാണ് ഉദ്യോഗസ്ഥന്‍ ചോദിച്ചതെന്നും മോളിന പറഞ്ഞു. എന്നാല്‍ താന്‍ ഉദ്യോഗസ്ഥരെ പിന്തുടരുകയായിരുന്നില്ലെന്നും ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് അവിടെനിന്ന് പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് സ്ഥിതിഗതികള്‍ മാറിയതെന്നും മോളിന പറഞ്ഞു. ഉദ്യോഗസ്ഥര്‍ പിന്നീട് താന്‍ അവരുടെ വാഹനങ്ങളെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയെന്നും അവര്‍ ആരോപിച്ചു. ”അപ്പോഴാണ് സ്ഥിതി മാറിയതായി തോന്നിയത്. ‘നിങ്ങള്‍ ഞങ്ങളെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയാണ്, അവള്‍ ഞങ്ങളെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു’ എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് സത്യമായിരുന്നില്ല,” മോളിന പറഞ്ഞു. തനിക്കുനേരെ ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മോളിനയുടെ ആരോപണങ്ങള്‍ യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിഷേധിച്ചു. മോളിന തന്റെ വാഹനം ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് ചുറ്റുമായി ഓടിക്കുകയും പിന്നീട് വാഹനം ആയുധമായി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ഡിഎച്ച്എസ് വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും വക്താവ് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനം തടഞ്ഞെന്നും മോളിനയുടെ പശ്ചാത്തല വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരാമെന്നുംഡിഎച്ച്എസ് വ്യക്തമാക്കി.

Virginia woman claims ICE officer pointed a gun at her head; dismisses allegation of attempting to knock down officers as baseless

Share Email
Top