Caritas hospital

തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നുവെന്ന്  വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പുകളിൽ മത്സരിക്കുന്നത്  അവസാനിപ്പിക്കണമെന്ന് അഭിജീത് ദിപ്കെ  

തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നുവെന്ന്  വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പുകളിൽ മത്സരിക്കുന്നത്  അവസാനിപ്പിക്കണമെന്ന് അഭിജീത് ദിപ്കെ  

ന്യൂഡൽഹി:  തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾവിശ്വസിക്കുന്നുണ്ടെങ്കിൽ അവർ  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. 

തെരഞ്ഞെടുപ്പുകൾ കൃത്രിമമാണെന്ന് പരസ്യമായി പറയുകയും അതേസമയം തന്നെ വോട്ടുതേടി മത്സരരംഗത്ത് തുടരുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ദിപ്കെ പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെതിരെ രംഗത്തെത്തിയത്.

അട്ടിമറി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വീണ്ടും  ജനവിധി തേടുന്നതിലൂടെ  തെരഞ്ഞെടുപ്പുകൾ നീതിയുക്തവും സുതാര്യവുമാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനും അത്തരം തെറ്റായ പ്രക്രിയകൾക്ക് ജനങ്ങളുടെ മുന്നിൽ നിയമസാധുത നേടിക്കൊടുക്കാനുമാണ് പ്രതിപക്ഷം സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിൽനിന്ന് മാറിനിന്നാൽ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുമെന്ന ഭയമാണോ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വോട്ടുകൾ പരസ്യമായി മോഷ്ടിക്കപ്പെടുകയും, എംഎൽഎമാരെയും എംപിമാരെയും ചാക്കിട്ടുപിടിക്കുകയും, രാഷ്ട്രീയ പാർട്ടികളെ പിളർത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ മത്സരിച്ചതുകൊണ്ട് എന്ത് രാഷ്ട്രീയ അതിജീവനമാണ് ഇവർ നേടാൻ പോകുന്നതെന്നും ദിപ്കെ ചോദിച്ചു.

Abhijit Dipke states that if opposition parties believe the election processes are being subverted, they should stop contesting the polls.

Share Email
LATEST excelnclexrn
More Articles
Top