swayamvara
pulimoottil

‘bomb red 430’ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചുവിട്ട സംഭവത്തില്‍ നിര്‍നായക വിവരങ്ങള്‍ പുറത്ത്

‘bomb red 430’ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചുവിട്ട സംഭവത്തില്‍ നിര്‍നായക വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചുവിട്ട സംഭവത്തില്‍ നിര്‍നായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ആഴ്്ച്ച സൗദിയിലെ ദമാമില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്ന വിമാനത്തിനായിരുന്നു ഭീഷണി. വിമാനത്തില്‍ നിന്ന് കറുത്ത മഷിയില്‍ ‘bomb red 430’ എന്നെഴുതിയ കത്ത് കണ്ടെത്തുകയായിരുന്നു. അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

ശുചിമുറിയില്‍നിന്നു കണ്ടെത്തിയ കുറിപ്പിലെ കയ്യക്ഷരം വിമാനത്തിലുള്ളവരുടേതുമായി ഒത്തുനോക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാര്‍, കാബിന്‍ ക്രൂ അംഗങ്ങള്‍, പൈലറ്റുമാര്‍ എന്നിവരുടെ കയ്യക്ഷരവും പരിശോധിച്ചു.

ഓരോ യാത്രക്കാരന്റെ കയ്യക്ഷരവും ആറു ടിഷ്യു പേപ്പറുകളില്‍ വീതമാണ് ശേഖരിച്ചത്. കുറിപ്പിലെ എഴുത്തും വിമാനത്തിലുണ്ടായിരുന്ന എട്ട് ക്രൂ അംഗങ്ങളില്‍ ഒരാളുടെ എഴുത്തും തമ്മില്‍ 60 മുതല്‍ 70 ശതമാനം സാമ്യം ഉണ്ടെന്ന് പ്രാഥമിക കൈയക്ഷര പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പിന്നാലെ കാബിന്‍ ക്രൂ അംഗം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. വിമാനയാത്രയ്ക്കിടെ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ പലതവണ എത്തിയ ഒരു യാത്രക്കാരനെയും അന്വേഷ സംഘം ചോദ്യം ചെയ്യുന്നുണ്ട്.

Crucial details have emerged regarding the incident where the Air India Express flight ‘Bomb Red 430’ was diverted.

Share Email
LATEST excelnclexrn
Top