ന്യൂയോര്‍ക്ക്: പ്രശസ്ത ഗായകന്‍ ലയണല്‍ റിച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്്ച്ച അവസാനത്തില്‍ ഒരു വേനല്‍ക്കാല സംഗീത പരിപാടിയില്‍ പ്രധാന അവതാരകനായി പങ്കെടുത്തതിന് പിന്നാലെയാണ് റിച്ചി ആശുപത്രിയില്‍ ചികിത്സ തേടിയത്.
ശനിയാഴ്ച രാത്രി സെന്റ് ലൂയിസില്‍ നടന്ന ദി മുനിയുടെ വാര്‍ഷിക സമ്മര്‍ ഫിനാലെ സംഗീത പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിപാടിയുടെ അവസാന ഭാഗത്ത് റിച്ചിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കാണപ്പെട്ടുവെന്നും അവസാന ഗാനം ‘All Night Long’ കസേരയില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം പാടിയത്.
ജൂണ്‍ 24ന് മിനസോട്ടയില്‍ എര്‍ത്ത്, വിന്‍ഡ് ആന്‍ഡ് ഫയറിനൊപ്പമുള്ള ടൂറിന്റെ ഉദ്ഘാടന പരിപാടിക്കിടെ അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെട്ടിരുന്നു. അന്നത്തെ പരിപാടിയില്‍ റിച്ചി ഇരുന്നുകൊണ്ട് പാടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമിച്ച് പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് റിച്ചി സംഗീത പരിപാടികള്‍ മാറ്റിവച്ചിരുന്നു. ഒഹായോയിലെ കൊളംബസിലും ചിക്കാഗോയിലുമായിരുന്നു മാറ്റിവച്ച പരിപാടികള്‍. പിന്നീട് ജൂണ്‍ 30ന് പിറ്റ്‌സ്ബര്‍ഗില്‍ എര്‍ത്ത്, വിന്‍ഡ് ആന്‍ഡ് ഫയറിനൊപ്പം വീണ്ടും വേദിയിലെത്തി. ജൂലൈ നാലിന് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ആശങ്കയ്ക്കും പിന്തുണയ്ക്കും റിച്ചി നന്ദി അറിയിച്ചിരുന്നു. താന്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാറ്റിവച്ച പരിപാടികള്‍ ഉള്‍പ്പെടെയുള്ള ടൂര്‍ തീയതികള്‍ക്ക് പുറമെ, ഒക്ടോബറിലും നവംബറിലും ലാസ് വെഗാസിലെ വിന്‍ ഹോട്ടലില്‍ ‘King of Hearts’ എന്ന പേരിലുള്ള സംഗീത പരിപാടികളിലും റിച്ചി വേദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആശുപത്രിവാസം മുന്‍കരുതലിന്റെ ഭാഗമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
Famous singer Lionel Richie has been admitted to the hospital.

















