Caritas hospital

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു

മാർട്ടിൻ വിലങ്ങോലിൽ

ഡാലസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശമായ 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാലസിൽ വർണ്ണാഭമായ തുടക്കം. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ (13565 Webb Chapel Rd, Farmers Branch, TX) വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഫാ. ബിൻസ് ചേത്തലിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ആതിഥേയരായ ഡാലസിന്റെ ചെയർപേഴ്സൺ ഷാജി പഴുക്കായിൽ  അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജനറൽ കോർഡിനേറ്റർ ഷിബു ജെയിംസ്, ദേശീയ കോ-ഓർഡിനേറ്റർമാത്യു ചെരുവിൽ  (ചെയർപേഴ്സൺ, ഡിട്രോയിറ്റ്)  എന്നിവർ സംസാരിച്ചു. ചടങ്ങിൽ ‘ഓൺലൈൻ 56’ കളിയുടെ ഉപജ്ഞാതാവായ ഡോക്ടർ ടി.കെ. ജോസഫിനെ മാത്യു ചിറയിൽ (മിഷിഗൺ കോ-ർഡിനേറ്റർ പൊന്നാട അണിയിച്ച് ആദരിച്ചു.

നൂറോളം ടീമുകൾ; ഞായറാഴ്ച കലാശക്കൊട്ട്:

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകൾക്ക് പുറമേ കാനഡ, കുവൈറ്റ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നായി നൂറോളം ടീമുകളാണ് ഇത്തവണ ട്രോഫിക്കായി മത്സരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മാമാങ്കത്തിന് ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും.

4500 ഡോളറിന്റെ (ഏകദേശം 3.75 ലക്ഷത്തിലേറെ രൂപ) ഒന്നാം സമ്മാനവും ആകർഷകമായ ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ടീമിന് 3000 ഡോളറും, മൂന്നാം സമ്മാനമായി 2250 ഡോളറും (കിയാ ഇമ്പോർട്സ്‌ സ്പോൺസർ ചെയ്യുന്നത്), നാലാം സമ്മാനമായി 1500 ഡോളറും (ജോസഫ് മുല്ലപ്പള്ളിൽ സ്പോൺസർ ചെയ്യുന്നത്) വിജയികൾക്ക് ലഭിക്കും.

1999-ൽ ഡിട്രോയിറ്റിൽ വെറും 16 ടീമുകളുമായി ആരംഭിച്ച ഈ ബൗദ്ധിക വിനോദ മത്സരം, 27 വർഷങ്ങൾ പിന്നിടുമ്പോൾ നൂറോളം ടീമുകൾ പങ്കാളികളാകുന്ന പ്രവാസി മലയാളികളുടെ വൻ മാമാങ്കമായി വളർന്നു കഴിഞ്ഞു. യൂറോപ്യൻ ചീട്ടുകളിയായ ‘യാസ്’ വിഭാഗത്തിൽപ്പെടുന്നതും കേരളീയർക്കിടയിൽ ഏറെ ജനപ്രിയവുമായ ’56’ (അമ്പത്തിയാറ്), കളിയിലെ തന്ത്രങ്ങളും വേഗത്തിലുള്ള തീരുമാനങ്ങളും ഏകാഗ്രതയും കൊണ്ട് ശ്രദ്ധേയമായ ഒരു വിനോദമാണ്. പ്രവാസി മലയാളി സംഘടനകൾ തമ്മിലുള്ള സൗഹൃദം പുതുക്കാനും ആശയവിനിമയം സാധ്യമാക്കാനുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

Share Email
LATEST excelnclexrn
Top