രാജു തോമസ്
കേരള സെന്റര്‍ സെപ്തംബര്‍ 5 ന് സ്വന്തം ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു.കേരള സെന്റര്‍ ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും സെന്റര്‍ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാഥിതികളും ഭാരവാഹികളും ചേര്‍ന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോര്‍ജിന്റെയും ഡോ. അന്നാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന തിരുവാതിരയും അര്‍ച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാന്‍സും മനോഹരമായ ദൃശ്യാനുഭവമായി.

കേരള സെന്റര്‍ പ്രസിഡന്റ് അലക്സ് എസ്തപ്പാന്‍ സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിര്‍ത്തുവാന്‍ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. മുഖ്യാഥിതി ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഓഫീസിലെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അഫയേഴ്‌സ് ഡയറക്ടര്‍ സിബു നായര്‍ ഓണ സന്ദേശം നല്‍കി. ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഓഫീസിനെ ഈ ആഘോഷങ്ങളുടെ ഭാഗമാക്കിയതില്‍ അദ്ദേഹം കേരള സെന്ററിന് പ്രത്യേകം നന്ദി പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മധു ഭാസ്‌കരന്‍ മുഖ്യാഥിതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരുമയുടെ ആഘോഷമായ ഓണം ആഘോഷിക്കുന്നതിന് ഏറ്റവും നല്ല ഒരു വേദിയാണ് കേരളം സെന്റര്‍ എന്ന് എടുത്തു പറഞ്ഞു.
കൈരളി ടിവി സാരഥി ജോസ് കാടാപുറം , ഫോമാ സെക്രട്ടറി പോള്‍ ജോസ്, മുന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, ലീല മാരേട്ട് , ഫിലിപ്പ് മഠത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സ്വയം എഴുതിയ ഓണപ്പാട്ട് പാടി സദസ്സിനെ ഓണാനുഭവത്തില്‍ എത്തിച്ചു.

പ്രോഗ്രാമിന്റെ എം സി ആയിരുന്ന ഡെയ്‌സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍ പരിപാടികള്‍ എല്ലാം മനോഹരവും ക്ര്യത്യമായി സമയബന്ധിതമാക്കി.. . മേരി ഫിലിപ്പ്, എബി തോമസ്, ബെന്‍സി തോമസ് എന്നിവരണ് പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തത്. കേരള സെന്റര്‍ സെക്രട്ടറി രാജു തോമസ് എല്ലാവര്ക്കും നന്ദി പറഞ്ഞതിനു ശേഷം സ്പൈസ് ഗാര്‍ഡന്‍ റെസ്റ്റോറിന്റെ വിഭവ സമര്‍ത്ഥമായ ഓണ സദ്യയോടെ കേരള സെന്റര്‍ ‘ഓണം -26’ സമാപിച്ചു.
Kerala Centre celebrated Onam 26 in a colorful manner.















