Caritas hospital

പുതിയ ഉയരങ്ങള്‍ ലക്ഷ്യമിട്ട് ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ കാസിയ ലിസ് മേജോ

പുതിയ ഉയരങ്ങള്‍ ലക്ഷ്യമിട്ട് ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ കാസിയ ലിസ് മേജോ

പുതിയ ഉയരങ്ങള്‍ ലക്ഷ്യമിട്ട് ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ കാസിയ ലിസ് മേജോ. 1994-ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്കായി ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയത്. തുടര്‍ന്ന് 2000-ല്‍ ലാറ ദത്തയും, 2021-ല്‍ ഹര്‍നാസ് സിന്ധുവും ഇന്ത്യയ്ക്കായി ഈ നേട്ടം സ്വന്തമാക്കി. ഹര്‍നാസ് സിന്ധുവിന്‍െ വിജയം കണ്ടാണ് കാസിയ മേജോ മിസ് യൂണിവേഴ്‌സ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രചോദനം ഉള്‍ക്കൊണ്ടത്.

അബുദാബിയില്‍ ജനിച്ചു വളര്‍ന്ന 19 കാരിയായ കാസിയ ലിസ് മേജോ, 2026 ആഗസ്റ്റ് 23-ന് ജയ്പൂരില്‍ വെച്ച് നടന്ന മത്സരത്തില്‍ ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026’ കിരീടം ചൂടി. ഈ പദവി നേടുന്ന ആദ്യ മലയാളി കൂടിയാണ് അവര്‍.അബുദാബിയിലെ വിവിധ സ്‌കൂളുകളിലായിട്ടാണ് കാസിയ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യു.എ.ഇയുടെ ബഹുസംസ്‌ക്കാര അന്തരീക്ഷമാണ് തന്റെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിച്ചതെന്ന് അവര്‍ ഗള്‍ഫ് ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

നിയമ വിദ്യാര്‍ത്ഥിനിയും, ശാസ്ത്രീയ നര്‍ത്തകിയും, മോഡലുമാണ് കാസിയ.
ഇന്ത്യയ്ക്കായി നാലാം മിസ് യൂണിവേഴ്സ് കിരീടം ലക്ഷ്യമിട്ട്, 2026 നവംബര്‍ 24-ന് പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാ മത് മിസ് യൂണിവേഴ്സ് ഫൈനല്‍ വേദിയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് കാസിയ ലിസ് മേജോ ഇപ്പോള്‍.

‘Miss Universe India’ Kasiya Liz Mejo aims for new heights.

Share Email
Top