swayamvara
pulimoottil

ഒടുവിൽ അമേരിക്കയുടെ വെളിപ്പെടുത്തൽ, ‘ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്’; ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്

ഒടുവിൽ അമേരിക്കയുടെ വെളിപ്പെടുത്തൽ, ‘ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്’; ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്
Share Email

വാഷിങ്ടൻ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് തിങ്കളാഴ്ച ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാൻ ബഹിരാകാശ അധിഷ്ഠിത ആയുധങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കുമുള്ള ശക്തമായ മുന്നറിയിപ്പായാണ് അമേരിക്കയുടെ ഈ തുറന്നുപറച്ചിലിനെ ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.

മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിലാണ് ട്രോയ് മെയ്ൻക് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് എന്തുതരം ആയുധങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ യുഎസ് ഭരണകൂടം തയ്യാറായിട്ടില്ല. എന്നാൽ, ഭാവിയിൽ ബഹിരാകാശത്തുനിന്നുണ്ടാകാവുന്ന ഏതൊരു വെല്ലുവിളിയും നേരിടാനും നിയന്ത്രിക്കാനും പ്രാപ്തമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മെയ്ൻക് സൂചിപ്പിച്ചു. അമേരിക്കയിൽ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

ശത്രുക്കളിൽ നിന്ന് യുഎസ് സംയുക്ത സേനയെ സംരക്ഷിക്കാൻ ശേഷിയുള്ള ആയുധങ്ങൾ ബഹിരാകാശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് വ്യോമസേന വക്താവും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ബഹിരാകാശ മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനും അവിടെ നിയന്ത്രണം ഉറപ്പാക്കുന്നതിനും ആവശ്യമായ ‘കൈനറ്റിക്’ (ഭൗതികമായി തകർക്കുന്നവ), ‘നോൺ കൈനറ്റിക്’ (ലേസർ, സൈബർ ആക്രമണം തുടങ്ങിയവ) മാർഗ്ഗങ്ങൾ ഈ ആയുധശേഖരത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.

US Admits to Deploying Weapons in Space, Issues Warning to China and Russia

Share Email
LATEST excelnclexrn
Top