Caritas hospital

റഷ്യക്കെതിരായ ഉപരോധ ബില്‍ പാസാക്കി യുഎസ് കോണ്‍ഗ്രസ്; ഇന്ത്യയ്ക്കും ചൈനയ്ക്കും 100% വരെ തീരുവയ്ക്ക് സാധ്യത

റഷ്യക്കെതിരായ ഉപരോധ ബില്‍ പാസാക്കി യുഎസ് കോണ്‍ഗ്രസ്; ഇന്ത്യയ്ക്കും ചൈനയ്ക്കും 100% വരെ തീരുവയ്ക്ക് സാധ്യത

വാഷിങ്ടണ്‍: റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അന്തിമ അംഗീകാരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ജനപ്രതിനിധിസഭ 262-159 എന്ന വോട്ടിനാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ മാസം സെനറ്റിലും 86-11 എന്ന വോട്ടിന് ബില്‍ അംഗീകരിച്ചിരുന്നു. ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കുന്നതോടെ ബില്‍ ഉടന്‍ നിയമമാകും.

റഷ്യയുടെ ഊര്‍ജ, പ്രതിരോധ മേഖലകളെയും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പുതിയ ഉപരോധങ്ങള്‍ ലക്ഷ്യമിടും. പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ എണ്ണക്കപ്പലുകള്‍ക്കെതിരെയും നടപടിയുണ്ടാകും. റഷ്യന്‍ എണ്ണയും വാതകവും വന്‍തോതില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരം ട്രംപിന് നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതോടെ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും അധിക തീരുവയുടെ പരിധിയില്‍ വരാന്‍ സാധ്യതയുണ്ട്.

അതേസമയം, ട്രംപിന് വ്യാപാര നയങ്ങളില്‍ കൂടുതല്‍ അധികാരം നല്‍കുന്നതിനെതിരെ ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തി. ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റായ ഗ്രിഗറി മീക്‌സ് ബില്ലിനെ ഗുരുതരമായ പോരായ്മകളുള്ളതെന്നാണ വിശേഷിപ്പിച്ചത്. റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ അമേരിക്കയില്‍ പുതിയ ഇറക്കുമതി നികുതികള്‍ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം വര്‍ധിപ്പിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ സെക്കന്‍ഡറി തീരുവ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന ആവശ്യങ്ങള്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അംഗീകരിച്ചില്ല.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിട്ടും സമാധാന കരാറിലേക്ക് കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

US Congress passes sanctions bill against Russia; possibility of up to 100% tariffs for India and China.

Share Email
LATEST excelnclexrn
Top