Caritas hospital

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യു.എസ് സെനറ്റ് തള്ളി

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യു.എസ് സെനറ്റ് തള്ളി

പി പി ചെറിയാൻ

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് സെനറ്റ് നേരിയ ഭൂരിപക്ഷത്തിൽ തള്ളി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 49-നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.

കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇറാനിലെ യുദ്ധമുഖത്തുനിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ പ്രസിഡന്റിന് നിർദ്ദേശം നൽകുന്നതായിരുന്നു ഈ ‘വാർ പവേഴ്‌സ് പ്രമേയം’ (War Powers Resolution).യുദ്ധം മൂലം അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങളും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു.

തോം ടിലിസ്, സൂസൻ കോളിൻസ്, ലിസ മർക്കോവ്സ്കി, റാൻഡ് പോൾ എന്നീ നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ പാർട്ടി നിലപാട് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്തു. ജൂലൈയിൽ ജനപ്രതിനിധി സഭ  പാസാക്കിയ ഈ പ്രമേയം സെനറ്റിൽ പരാജയപ്പെട്ടതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിയമനിർമ്മാണ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടിയേറ്റു

Share Email
LATEST excelnclexrn
More Articles
Top