Caritas hospital

റഷ്യൻ എണ്ണ ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള യു.എസ്. നീക്കം, ആഗോള വേദികളിൽ തിരിച്ചടിക്കാൻ ഇന്ത്യ

റഷ്യൻ എണ്ണ ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള യു.എസ്. നീക്കം, ആഗോള വേദികളിൽ തിരിച്ചടിക്കാൻ ഇന്ത്യ

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ആഗോള വേദികളിൽ കടുത്ത നിലപാടറിയിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജി-20 യോഗത്തിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയലും അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ പ്രതിഷേധമറിയിക്കും. അതേസമയം, ഡോണൾഡ് ട്രംപിന് തീരുവ ചുമത്താൻ യു.എസ്. കോൺഗ്രസ് അനുമതി നൽകിയത് ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സ്വന്തം ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 51 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക നിലപാട് കടുപ്പിച്ചാൽ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

അതിനിടെ, ഈ മാസം 24-ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയെ ഇന്ത്യ ഉറ്റുനോക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള യു.എസ്. നീക്കത്തെ യുക്രൈൻ സ്വാഗതം ചെയ്തു. സെപ്റ്റംബർ 24-ലെ ട്രംപ്-ഷീ ചർച്ചയിലെ തീരുമാനങ്ങളും അധിക തീരുവ വിഷയത്തിലെ വ്യക്തതയും അടിസ്ഥാനമാക്കിയാകും ഇന്ത്യ-അമേരിക്കൻ വ്യാപാര കരാറിന്റെ ഭാവി നിർണ്ണയിക്കപ്പെടുക.

Share Email
LATEST excelnclexrn
More Articles
Top