Caritas hospital

കുടിയേറ്റ പരിശോധനാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഷിക്കാഗോ സ്വദേശിനി ഭരണകൂടത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട്

കുടിയേറ്റ പരിശോധനാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഷിക്കാഗോ സ്വദേശിനി ഭരണകൂടത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ട്

വാഷിംഗ്ടണ്‍: ഷിക്കാഗോയില്‍ ഫെഡറല്‍ കുടിയേറ്റ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് പരിക്കുപറ്റിയ അമേരിക്കന്‍ യുവതി യുഎസ് ഭരണകൂടത്തിനെതിരേ നിയമനടപടി ആരംഭിച്ചു. മരിമാര്‍ മാര്‍ട്ടിനസ് (31) ആണ് അമേരിക്കന്‍ ഭരണകൂടത്തിനെതിരേ രംഗത്തു വന്നത്. 2025 ഒക്ടോബര്‍ നാലിന് നടന്ന വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട അമേരിക്കന്‍ പൗരയായ മാര്‍ട്ടിനസ്, തന്നെ വെടിവെച്ച യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥന്‍ ചാള്‍സ് എക്‌സമിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. സംഭവിക്കുന്നത് സാധാരണ കാര്യമല്ല. ഇതിനെ സാധാരണ സംഭവമായി കാണാന്‍ പാടില്ലെന്നായിരുന്നു തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ മാര്‍ട്ടിനസിന്റെ പ്രതികരണം.

മാര്‍ട്ടിനസിന്റെ വാഹനം ഇടിക്കാനുള്ള അപകടസാധ്യത ഉണ്ടായിരുന്നതിനാലാണ് എക്‌സം വെടിയുതിര്‍ത്തതെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍, അഭിഭാഷകര്‍ പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നത് ചാള്‍സ് എക്‌സം തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാതെ രണ്ട് സെക്കന്‍ഡിനുള്ളില്‍ അഞ്ച് തവണ വെടിയുതിര്‍ത്തെന്നാണ് ആരോപണം. വെടിയുണ്ടകള്‍ മാര്‍ട്ടിനസിന്റെ രണ്ട് കാലുകളിലും വലത് തുടയിലും വലത് കൈയിലും നെഞ്ചിന്റെ വലതുഭാഗത്തും പതിച്ചതായും കേസില്‍ പറയുന്നു.

ട്രംപ് ഭരണകൂടത്തിന്റെ ഷിക്കാഗോയിലെ കുടിയേറ്റ വിരുദ്ധ നടപടികള്‍ ശക്തമായിരുന്ന കാലത്താണ് സംഭവം നടന്നത്. ‘ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്‌സ്’ എന്ന പേരിലാണ് സര്‍ക്കാര്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്. സംഭവത്തിന് പിന്നാലെ മാര്‍ട്ടിനസിനെ ‘ആഭ്യന്തര ഭീകരവാദി’ എന്ന് ഭരണകൂടം വിശേഷിപ്പിക്കുകയും, അവര്‍ സെമി ഓട്ടോമാറ്റിക് തോക്കുമായി ഉദ്യോഗസ്ഥന്റെ വാഹനത്തെ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചിരുന്നു. എന്നാല്‍ മാര്‍ട്ടിനസിന്റെ അഭിഭാഷകന്റെ വിശദീകരണമനുസരിച്ച്, അവരുടെ പേഴ്സില്‍ ഉണ്ടായിരുന്ന തോക്കിന് നിയമാനുസൃത ലൈസന്‍സും പെര്‍മിറ്റും ഉണ്ടായിരുന്നു. 2025 നവംബറില്‍ മാര്‍ട്ടിനസിനെതിരെ ചുമത്തിയ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണക്കുറ്റം നീതിന്യായ വകുപ്പ് പെട്ടെന്ന് സ്ഥിരമായി പിന്‍വലിക്കുകയും ചെയ്തു.

കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പുറത്തുവിട്ട ബോഡി-ക്യാമറ ദൃശ്യങ്ങളും മറ്റ് തെളിവുകളും സര്‍ക്കാര്‍ ആദ്യം ഉന്നയിച്ച ചില ആരോപണങ്ങളുമായി പൊരുത്തപ്പെടുന്നില്ല. മാര്‍ട്ടിനസ് എക്‌സമിന്റെ വാഹനത്തിന്റെ ദിശയിലേക്ക് വാഹനം ഓടിച്ചിരുന്നില്ലെന്ന് തെളിയിക്കുന്നതായും വ്യക്തമാണ്. സംഭവത്തിന് മുമ്പ് എക്‌സമിനൊപ്പമുണ്ടായിരുന്ന ആയുധധാരികളായ ഉദ്യോഗസ്ഥര്‍ മാര്‍ട്ടിനസിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാമെന്നും എബിസി ന്യൂസ് വ്യക്തമാക്കുന്നു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാനില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

A Chicago woman shot by an immigration enforcement officer is proceeding with legal action against the administration.

Share Email
LATEST excelnclexrn
Top