Caritas hospital

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കാല്‍നട യാത്രക്കാരിയെ കാലിഫോര്‍ണിയ വനത്തില്‍ നിന്നും കണ്ടെത്തി

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കാല്‍നട യാത്രക്കാരിയെ കാലിഫോര്‍ണിയ വനത്തില്‍ നിന്നും കണ്ടെത്തി

കാലിഫോര്‍ണിയ: ദിവസങ്ങള്‍ക്ക് മുമ്പ് വനമേഖലയില്‍ കാണാതായ കാല്‍നടയാത്രക്കാരിയെ കാലിഫോര്‍ണിയ വനത്തില്‍ നിന്നും കണ്ടെത്തി. മേരി ബെത്ത് ഗ്രാന്‍ബെറിയെന്ന 72 കാരിയെയാണ് പരിക്കുകളോടെ വടക്കന്‍ കാലിഫോര്‍ണിയയിലെ വനത്തില്‍ നിന്നും കണ്ടെത്തിയത്. വീഴ്ച്ച മൂലം ഉണ്ടായ പരിക്കാണ് ഇവര്‍ക്ക് സംഭവിച്ചതെന്നു അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 28ന് കാലിഫോര്‍ണിയയിലെ ഷാസ്റ്റ കൗണ്ടിയിലെ ക്യാബിന്‍ ക്രീക്ക് ട്രെയില്‍ഹെഡില്‍ നിന്ന് ക്യാമ്പിംഗ് യാത്രയ്ക്കായി പുറപ്പെട്ട ഗ്രാന്‍ബെറി ഒക്ടോബര്‍ രണ്ടിന് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സിസ്‌കിയു കൗണ്ടി ഷെരീഫ് ഓഫീസും ഷാസ്റ്റ കൗണ്ടി ഷെരീഫ് ഓഫീസും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

ശനിയാഴ്ച സിസ്‌കിയു, ഷാസ്റ്റ കൗണ്ടി അധികൃതര്‍ സംയുക്തമായി തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു. സന്നദ്ധപ്രവര്‍ത്തകരും കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ എയര്‍ ഓപ്പറേഷന്‍സ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ശനിയാഴ്ച സമീപത്തെ ഒരു ട്രെയില്‍ഹെഡില്‍ ഗ്രാന്‍ബെറി യാത്ര ചെയ്തിരുന്ന ക്യാമ്പര്‍ വാന്‍ കണ്ടെത്തിയതായി ഷെരീഫ് ഓഫീസ് അറിയിച്ചു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഞായറാഴ്ച കുത്തനെയുള്ള ഒരു ചരിവിന്റെ അടിത്തട്ടില്‍ നിന്നാണ് ഗ്രാന്‍ബെറിയെ കണ്ടെത്തിയത്. വീഴ്ചയെ തുടര്‍ന്നു
നിരവധി പരിക്കുകള്‍ സംഭവിച്ചിരുന്നു. ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

A hiker who had gone missing days ago was found in a California forest.

Share Email
LATEST excelnclexrn
Top