പൊലീസിന്റെ വീഴ്ച സമ്മതിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ വക നടപടിയും, 4 പൊലീസുകാർക്ക് സസ്പെൻഷൻ; 17 കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം, സഭയിൽ കത്തി ചേരാനല്ലൂർ അപകടം

പൊലീസിന്റെ വീഴ്ച സമ്മതിച്ചതിന് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ വക നടപടിയും, 4 പൊലീസുകാർക്ക് സസ്പെൻഷൻ; 17 കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം, സഭയിൽ കത്തി ചേരാനല്ലൂർ അപകടം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ എഫ്.ഐ.ആറിൽ വീഴ്ചവരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തു. ചേരാനല്ലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ., എസ്.ഐ., രണ്ട് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. കൂടാതെ അപകടത്തിനിടയാക്കിയ കാർ ഓടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും, വാഹനത്തിന്റെ ഉടമയായ ജഡ്ജിക്കെതിരെ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് എത്തിയിരുന്നു. ഇതിന് മറുപടി നൽകവെയാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചതും, തുടർന്ന് വൈകുന്നേരം 4.12-ന് നാലു പേരെ സസ്പെൻഡ് ചെയ്ത വിവരം സഭയെ അറിയിച്ചതും. ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തെ ഭരണപക്ഷ നിര കൈയടികളോടെയാണ് സ്വീകരിച്ചത്.

സംഭവത്തിൽ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന ആരോപണം ഉയരുകയും പോലീസിനും ആഭ്യന്തരവകുപ്പിനും വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടിവരികയും ചെയ്തിരുന്നു. മരിച്ച ജയപാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പശ്ചാത്തലത്തിൽ, ഇന്ന് രാവിലെ എ.ഡി.ജി.പി. പി. വിജയൻ ചേരാനല്ലൂർ സ്റ്റേഷനിലും കുടുംബത്തിന്റെ അടുക്കലുമെത്തി നീതിപൂർവ്വമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നു.

Share Email
LATEST excelnclexrn
Top