ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കുമെന്നു കോണ്‍ഗ്രസ്

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കുമെന്നു കോണ്‍ഗ്രസ്

ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും വെപ്രാളം അവരുടെ പതനത്തിന് വഴിതെളിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു.

പതനത്തിലേക്ക് നീങ്ങുന്ന നായകന്റെ അവസ്ഥയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പ്രതിഷേധം കണ്ട് മോദി ഭയന്നിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സമരക്കാരെ നേരിടാന്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യാ സഖ്യം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് വിഷയത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയും സംവിധാനവും കുറ്റമറ്റതാകുന്നതുവരെ കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് എയിംസ് അനുവദിക്കാത്തത് രാഷ്ട്രീയ വിവേചനം

കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാടിനെയും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ഇതുവരെ എയിംസ് അനുവദിച്ച വിവിധ സ്ഥലങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന് എയിംസ് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന തടസ്സവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ കേരളമെന്ന സംസ്ഥാനം ഇല്ല. കേരളത്തിലെ ബിജെപി ഘടകം പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം പരിഹസിച്ചു.

2015ല്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന്, തൊട്ടടുത്ത വര്‍ഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്നാണ് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ വാഗ്ദാനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അടുത്ത രണ്ടുവര്‍ഷത്തിനുള്ളിലും ബിജെപി സര്‍ക്കാര്‍ കേരളത്തിന് എയിംസ് അനുവദിച്ചില്ലെങ്കില്‍, ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമ്പോള്‍ കേരളത്തിന് എയിംസ് ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും കെ.സി. വേണുഗോപാല്‍ പങ്കുവെച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവിനെക്കുറിച്ചുള്ള ചോദ്യത്തിനും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. നിയമവും കോടതി ഉത്തരവും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേരളത്തില്‍ എസ്.ഐ.ആറിനെതിരെ കോണ്‍ഗ്രസ് കൃത്യമായ ജാഗ്രതയോടെയാണ് ഇടപെടലുകള്‍ നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലെറ്റര്‍പാഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉള്‍പ്പെട്ട വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Congress states that the desperation of Modi and Amit Shah to shield Gyanesh Kumar will pave the way for their downfall.

Share Email
LATEST excelnclexrn
More Articles
Top