ഹിമാനി തടാകം തകര്‍ന്നു ഭൂട്ടാനില്‍ വെള്ളപ്പൊക്കം: പശ്ചിമബംഗാളിലും അസമിലും പ്രളയ സാധ്യതാ മുന്നറിയിപ്പ്

ഹിമാനി തടാകം തകര്‍ന്നു ഭൂട്ടാനില്‍ വെള്ളപ്പൊക്കം: പശ്ചിമബംഗാളിലും അസമിലും പ്രളയ സാധ്യതാ മുന്നറിയിപ്പ്

കൊല്‍ക്കത്ത: ഭൂട്ടാനിലെ  ഹിമാനി തടാകം തകര്‍ന്നതിനെ  തുടര്‍ന്ന് വെള്ളപ്പൊക്കം. വടക്കുപടിഞ്ഞാറന്‍ ഭൂട്ടാനിലെ ഗാസ ജില്ലയിലെ ഷിന്താഫുവില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് തകര്‍ന്നത്് . ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി.

ഇന്നലെ വൈകുന്നേരം തടാകം തകര്‍ന്നതതോടെ ഗാസ ജില്ലയിലെ മോ ചു നദീക്കരയില്‍ സ്ഥിതി ചെയ്യുന്ന ഗാസ ഷാച്ചുവിലെ കെട്ടിടങ്ങള്‍ അടക്കം പൂര്‍ണമായി ഒലിച്ചുപോയി. ഹിമാനി തടാകം പൊട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു.
ൂട്ടാനിലെ അപകട സാധ്യതയുള്ള 17 ഹിമാനി തടാകങ്ങളില്‍ ഒന്നാണിത്. വെള്ളപ്പൊക്ക ജലം ഇപ്പോള്‍ പുനാഖ സോങ്ങിന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള കബേസ ഗെവോഗിലെ ശ്രീഗാംഗ് എന്ന സ്ഥലത്തെത്തിക്കഴിഞ്ഞു. ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാലാണ് പശ്ചിമ ബംഗാള്‍, അസം സര്‍ക്കാരുകള്‍ക്ക് ഭൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയത്.

അസമിലെ ധുബ്രി, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് കുന്നുകള്‍, ജല്‍പൈഗുരി എന്നി ജില്ലകള്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ സങ്കോഷ് നദീക്കരയില്‍ താമസിക്കുന്നവര്‍ക്ക് ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Glacial lake bursts, causing flooding in Bhutan; flood warnings issued for West Bengal and Assam.

Share Email
LATEST excelnclexrn
More Articles
Top