മാസപ്പടി കേസ്: അന്വേഷണത്തിന് 2 പ്രത്യേക വിജിലൻസ് സംഘങ്ങൾ രൂപീകരിച്ചു

മാസപ്പടി കേസ്: അന്വേഷണത്തിന് 2 പ്രത്യേക വിജിലൻസ് സംഘങ്ങൾ രൂപീകരിച്ചു

തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളിൽ വൻ പുകിലുയർത്തിയ മാസപ്പടി-ഹവാല കേസിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. കേസിൽ വെവ്വേറെ അന്വേഷണം നടത്തുന്നതിനായി വിജിലൻസ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് (SIT) രൂപം നൽകി ഉത്തരവിറക്കി. വിജിലൻസ് ഡി.ഐ.ജി തോംസൺ ജോസിനാണ് ഇരു സംഘങ്ങളുടെയും അന്വേഷണ മേൽനോട്ട ചുമതല.

പിണറായി വിജയനെതിരെയുള്ള അഴിമതി-കൈക്കൂലി ആരോപണങ്ങൾ അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (എൻക്വയറി) എസ്.പി ഇ.എൻ. സുരേഷിന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘത്തെ ചുമതലപ്പെടുത്തി.
പി.എ. മുഹമ്മദ് റിയാസിനെതിരെയുള്ള സാമ്പത്തിക-ഹവാല ആരോപണങ്ങൾ കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം അന്വേഷിക്കും.വിജിലൻസ് ഡി.ഐ.ജി തോംസൺ ജോസ് രണ്ട് അന്വേഷണ സംഘങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വവും മേൽനോട്ടവും നൽകും. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചത്. ഇ.ഡിയിൽ നിന്നുള്ള വിവര ശേഖരണത്തിനും ചോദ്യം ചെയ്യലുകൾക്കുമായി വിജിലൻസ് നീക്കം വേഗത്തിലാക്കിയിട്ടുണ്ട്.

Share Email
Top