താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

താമ്പാ (ഫ്‌ലോറിഡ): താമ്പായിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ വിപുലമായി ആചരിച്ചു. രാവിലെ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

മിഷന്‍ ഞായര്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ വിവിധ സ്റ്റാളുകളും പ്രവര്‍ത്തനങ്ങളും അന്നേദിവസം ഒരുക്കി. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജോയ് പറപ്പള്ളിയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും ദേവാലയ എക്‌സിക്യൂട്ടീവും പരിപാടികള്‍ ക്രമീകരിച്ചു.

വാര്‍ത്ത: റോബിന്‍ ചമ്പാനിയില്‍ (PRO)
Mission Sunday was observed at the Tampa Sacred Heart Knanaya Catholic Church.

Share Email
LATEST excelnclexrn
More Articles
Top