കൊച്ചി സിനഗോഗ് തീവെയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ ഏറ്റെടുത്തു

കൊച്ചി സിനഗോഗ് തീവെയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ ഏറ്റെടുത്തു
Share Email

കൊച്ചി: ഏറെ നാശനഷ്ടങ്ങളും ആശങ്കയും സൃഷ്ടിച്ച കൊച്ചി സിനഗോഗ് തീവെയ്പ്പ് കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഔദ്യോഗികമായി ഏറ്റെടുത്തു. കേസിലെ മുഖ്യപ്രതിയായ എബിൻ ബാബു പോളിനെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എൻ. ഐ. എ കേസ് ഏറ്റെടുത്തത്.

കഴിഞ്ഞ ഒക്ടോബർ 12-നാണ് ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി/കടവുംഭാഗം സിനഗോഗിന് നേരെ ആക്രമണ ശ്രമവും തീവെയ്പ്പും നടന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കേരള പോലീസ് പ്രതിയെ പിടികൂടുകയും ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സുരക്ഷയെയും സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്ന തരത്തിലുള്ള ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് യു.എ.പി.എ 16, 18 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയത്.

പ്രതിയുടെ മൊബൈൽ ഫോൺ, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ചതിൽ നിന്ന് അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വൻ ഗൂഢാലോചനയെക്കുറിച്ചുമുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഭീകരപ്രവർത്തന ബന്ധമുണ്ടോയെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ആളുകൾ ആരൊക്കെയാണെന്നും എൻ.ഐ.എ വിശദമായി അന്വേഷിക്കും. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ എഫ്.ഐ.ആർ എൻ.ഐ.എ പ്രത്യേക കോടതിയിൽ ഉടൻ സമർപ്പിക്കും.

Share Email
LATEST excelnclexrn
More Articles
Top