പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി എല്ലാ മാസവും സംഘടിപ്പിച്ചുവരുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പ്രോഗ്രാമിന്റെ (റെസിഡന്‍ഷ്യല്‍) 2026 ഒക്ടോബര്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചവര്‍ക്കും, പുതിയതായി സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്കുമാണ് പ്രവേശനം. താല്പര്യമുളളവര്‍ 2026 ഒക്ടോബര്‍ 17-നകം +91-471 2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ (KIED) എറണാകുളം കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളിലാണ് പരിശീലനം.

സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടല്‍, തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പെടുത്തിയുളളതാണ് പരിപാടി. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് സേവനവും എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

NORKA offers free three-day entrepreneurship training for expatriate entrepreneurs; registration is now open for batches running from October to March.

Share Email
LATEST excelnclexrn
More Articles
Top