രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ പൂർണമായും എതിർത്തിരുന്നു; ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’ വെളിപ്പെടുത്തലുമായി സോണിയാ ഗാന്ധി

രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ പൂർണമായും എതിർത്തിരുന്നു; ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’  വെളിപ്പെടുത്തലുമായി സോണിയാ ഗാന്ധി

രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് തനിക്ക് പൂർണമായും എതിർപ്പായിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’ എന്ന പേരിൽ നവംബർ 10-ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്. 1984 ൽ ആണ് രാജീവ്‌ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആദ്യമായി അധികാരത്തിലേറുന്നത്. സ്വന്തം നിരീക്ഷണങ്ങൾ പങ്കുവെച്ചിട്ടുള്ള തന്റെ പുസ്തകം വലിയൊരു വിവാദത്തിന് വഴിവെച്ചേക്കാമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു.

താൻ അനുഭവിച്ചറിഞ്ഞ സംഭവങ്ങൾ അതുപോലെ രേഖപ്പെടുത്താനുള്ള അവസരമാണ് ഈ പുസ്തകം നൽകിയതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പുസ്തകം പുറത്തുവരുന്നതോടെ ചില ആളുകൾക്ക് തന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയേക്കാമെന്നും മറ്റു ചിലരുടേത് കൂടുതൽ വഷളായേക്കാമെന്നും, ഒരു പുസ്തകമെഴുതുമ്പോഴോ പൊതുജീവിതത്തിൽ നിൽക്കുമ്പോഴോ ഇത്തരം ബഹളങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന പതിറ്റാണ്ടുകൾ വരെയുള്ള സോണിയയുടെ യാത്രയാണ് പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം, കുടുംബത്തെ ബാധിച്ച ദുരന്തങ്ങൾ, 2004-ൽ കോൺഗ്രസ് സഖ്യം വിജയിച്ചിട്ടും പ്രധാനമന്ത്രി പദം നിരസിച്ച തീരുമാനം എന്നിവയെല്ലാം ഇതിൽ ചർച്ചയാകുന്നുണ്ട്.

Share Email
LATEST excelnclexrn
Top