കിഫ്ബിയില്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തുമെന്ന് ഒരൂഹവുമില്ലെന്നു മുഖ്യമന്ത്രി

കിഫ്ബിയില്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തുമെന്ന് ഒരൂഹവുമില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലിയുള്ള സര്‍ക്കാര്‍ പ്രതിപക്ഷ പോര് രൂക്ഷമായി തുടരുന്നു.. കിഫ്ബിയില്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാ ക്കാനുള്ള പണം എവിടെ നിന്നു കണ്ടെത്താ നാകുമെന്നു ഒരു ഊാഹവുമില്ലെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തുടങ്ങിവെച്ച പദ്ധതി പൂര്‍ത്തിയാക്കും. 25,000 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായി. പൂര്‍ത്തിയാക്കാനുള്ളവയ്ക്ക് പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂര്‍ത്തിയാക്കാന്‍ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികള്‍ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി പദ്ധതികള്‍ സ്തംഭിച്ചതില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കടമെടുപ്പ് പരിധി കുറച്ചപ്പോള്‍ തന്നെ സംസ്ഥാനത്തിന് 12000 കോടി കുറവുവന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന് അന്നത്തെ ധനവകുപ്പ് തന്നെ പറഞ്ഞതാണ്. കിഫ്ബി പദ്ധതികള്‍ അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനര ഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Chief Minister stated that there is no idea where the funds will be found to complete the projects initiated under KIIFB.

Share Email
LATEST excelnclexrn
More Articles
Top