തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ്‌കുമാറിനെതിരേ കേരളാ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫും പിന്തുണച്ചു. ബിജെപി അംഗകങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ന് ശൂന്യവേളയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം. ഗ്യാനേഷ്‌കുമാറിനെ പദവിയില്‍ നിന്നും മാറ്റണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഹര്‍ജി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ചു ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തുടരും. മോദി, അമിത്ഷാ, മോഹന്‍ ഭാഗവത്, ഗ്യാനേഷ് കുമാര്‍, അജിത് ഡോവല്‍ എന്നിവരാണ ഈ അഞ്ചു ക്രിമിനലുകള്‍. ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും എത്ര കൊല്ലം വേണമെങ്കിലും പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
The Kerala Legislative Assembly passed a resolution against Gyanesh Kumar.



















