ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ അമേരിക്കയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ (മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ യഥാക്രമം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളി (ക്യൂന്‍സ് വില്ലേജ് ), സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി (യോങ്കേഴ്സ്), സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളി എന്നിവിടങ്ങളില്‍ വെച്ച് നടത്തപ്പെടുന്നു.
മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദീകനും തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി (CSS) സെക്രട്ടറിയുമായ റവ. സാം കോശി ടി. മുഖ്യ പ്രസംഗകനായിരിക്കും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്ക് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും.
കണ്‍വന്‍ഷന്റെ സമാപനദിവസമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും സംയുക്തമായി ചേര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് സഫ്രഗന്‍ മെത്രാപ്പോലീത്താ നേതൃത്വം നല്‍കും. ഭദ്രാസന എപ്പിസ്‌കോപ്പ സഹകാര്‍മികനായിരിക്കും. വിവിധ ഇടവകകളില്‍ നിന്നുള്ള അന്‍പതംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡന്റ്), ജേക്കബ് ചാക്കോ (സെക്രട്ടറി), ഈപ്പന്‍ കെ. ജോര്‍ജ് (ട്രഷറര്‍), ജിജി ടോം (അക്കൗണ്ടന്റ്), റവ. ജോയല്‍ സാമുവേല്‍ തോമസ് (ഭദ്രാസന സെക്രട്ടറി), ഷാജു സാം (ഭദ്രാസന ട്രഷറര്‍), റവ. ജെയ്സണ്‍ വര്‍ഗീസ്, തോമസ് ജേക്കബ്, ശാമുവേല്‍ കെ. ശാമുവേല്‍, ശ്രീമതി റിയാ വര്‍ഗീസ് എന്നിവരടങ്ങിയ കമ്മിറ്റി കണ്‍വന്‍ഷന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.
The North East Region Mar Thoma Convention begins on October 9.


















