Caritas hospital

ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

അലബാമ: ഡൊണാള്‍ഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് അലബാമയിലെ വിദ്യാര്‍ത്ഥികളായ അമറെ ജെമാല്‍ വുഡ്‌സ്, കാമറൂണ്‍ ലമാര്‍ക്ക് ലൂയിസ്, കെയ്ല ലിയാന്‍ സ്മിത്ത് എന്നിവരാണ് ഫെഡറല്‍ കസ്റ്റഡിയില്‍ ആയത്.

ക്യാമ്പസില്‍ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിയുടെ തൊട്ടുമുമ്പ് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ടിക്ടോക്, എക്‌സ് (ട്വിറ്റര്‍) തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി ട്രംപിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. സംഭവത്തെ ശക്തമായി അപലപിച്ച യൂണിവേഴ്‌സിറ്റി അധികൃതര്‍, ഇത്തരം ഭീഷണികളോട് സഹിഷ്ണുത കാണിക്കില്ലെന്നും വ്യക്തമാക്കി. ട്രംപ് പിന്നീട് നിശ്ചയിച്ച പ്രകാരം റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

വാര്‍ത്ത: പി. പി ചെറിയാന്‍

Three college students arrested for making death threats against Donald Trump.

Share Email
LATEST excelnclexrn
Top