വാഷിംഗ്ടണ്‍: മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു. അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് ടെലിവിഷന്‍ ശൃംഖലയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണക്കാരിയായ ലെവിറ്റ് ചാനലില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ വിശകലനം നല്‍കും. നവംബര്‍ ഒന്നിന് ഫോക്‌സ് ന്യൂസില്‍ ലെവിറ്റ് ജോലി ആംഭിക്കുമെന്നു ഫോക്‌സ് ന്യൂസ് മീഡിയ അറിയിച്ചു. ഇന്നത്തെ അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ലെവിറ്റിന് വ്യക്തമായ ധാരണയുണ്ടെന്നും ഫോക്‌സ് ന്യൂസ് അധികൃതര്‍ വ്യക്തമാക്കി.
ലെവിറ്റ് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി ഓഗസ്റ്റ് അവസാനത്തോടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ വലതുപക്ഷ അമേരിക്കന്‍ രാഷ്ട്രീയത്തിലെ ‘ങഅഏഅ’ആശയത്തെ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ”വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന കാലത്തെ എന്റെ അനുഭവത്തിലൂടെ ലഭിച്ച വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രവര്‍ത്തനകാലത്തെ നിര്‍വചിച്ച അതേ ഊര്‍ജവും തുറന്നുപറച്ചിലും തുടര്‍ന്നും കൊണ്ടുവരുമെന്നും ലെവിറ്റ് പറഞ്ഞു. പ്രസ് സെക്രട്ടറിയായിരുന്ന സമയത്തും അവര്‍ ഫോക്‌സ് ന്യൂസിലെ സ്ഥിരം അതിഥിയായിരുന്നു.
ലെവിറ്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രസിഡന്റ് ട്രംപ് ഇതുവരെ പുതിയ പ്രസ് സെക്രട്ടറിയെ നിയമിച്ചിട്ടില്ല. അതേസമയം, വൈറ്റ് ഹൗസിലെ പതിവ് മാധ്യമ വാര്‍ത്താസമ്മേളനങ്ങളും നിലച്ചിരിക്കുകയാണ്. വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ട്രംപ് അനുകൂല രാഷ്ട്രീയ സംഘടനയായ ങഅഏഅ കിര.യിലും ലെവിറ്റ് ചേര്‍ന്നു. 28-ാം വയസ്സിലാണ് ലെവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തെത്തിയത്. ഈ സുപ്രധാന പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും അവര്‍ സ്വന്തമാക്കി.
വടക്കുകിഴക്കന്‍ അമേരിക്കയിലെ ന്യൂ ഹാംഷെയര്‍ സ്വദേശിയായ ലെവിറ്റിന്റെ ട്രംപിനൊപ്പമുള്ള അതിവേഗ രാഷ്ട്രീയ വളര്‍ച്ച, ജെന്‍സി വിഭാഗത്തില്‍ ട്രംപിന്റെ രാഷ്ട്രീയ ആശയങ്ങള്‍ക്കുള്ള സ്വാധീനം വര്‍ധിച്ചതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
ലെവിറ്റ് വൈറ്റ് ഹൗസ് വിട്ടതിന് പിന്നാലെ മാധ്യമങ്ങളോടുള്ള ട്രംപിന്റെ കടുത്ത നിലപാട് കൂടുതല്‍ ശക്തമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുസിഎന്‍എന്‍ ഉള്‍പ്പെട മൂന്നു മാധ്യമങ്ങള്‍ക്ക് വൈവെറ്റ് ഹൗസിലേക്കുള്ള പ്രവേശനം തടയാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ ഈ നീക്കം പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
Trump’s former press secretary Karoline Leavitt joins Fox News: Leavitt to join Fox News starting November 1.


















