കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും, രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാട് കേസുമാണ്. രണ്ടു കേസിലും വീണ പ്രതിയാണ്. രണ്ടാമത്തെ കേസിലാണ് വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് പ്രതിയായിട്ടുള്ളത്. ഈ കേസില്‍ റിയാസ് ഒന്നാം പ്രതിയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.
രണ്ട് എഫ്‌ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ഒന്നാമത്തെ കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി.
രണ്ടാമത്തേത് റിയാസ് മന്ത്രിയായിരുന്നപ്പോള്‍ അഴിമതി പണം വിദേശത്തേക്കു കടത്തിയെന്ന കേസാണ്. ഈ കേസില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്‌ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളും ഇന്നുതന്നെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കും.
Vigilance Registers FIR in CMRL–Exalogic Monthly Payment Case



















